city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ; കൊട്ടിക്കലാശം നിരോധിച്ചു, കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം, ബി എൽ ഒമാർ സ്ലിപ് വിതരണം ചെയ്യുന്നത് അതത് വോടർമാർക്ക് തന്നെയായിരിക്കണം, സ്ഥാനാർഥികളുടെ മൂന്നാം ഘട്ട കണക്ക് പരിശോധന

കാസർകോട്: (www.kasargodvartha.com 02.04.2021) സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് വൻതോതിൽ ആളുകൾ പങ്കെടുത്ത് നടത്താറുള്ള കൊട്ടികലാശം നിരോധിച്ചു. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറുടെ നടപടി അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി.

കാഴ്ച പരിമിതർക്ക് ബ്രെയ്ലി ബാലറ്റ് സൗകര്യം ഏർപെടുത്തിയതായി കാസർകോട് മണ്ഡലം വരണാധികാരി അറിയിച്ചു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ബ്രെയ്ലി ഷീറ്റ് ലഭ്യമാക്കും. ബ്രെയ്ലി ഷീറ്റിൽ സ്ഥാനാർഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാർടിയുടെ പേരും ബ്രെയ്ലി ലിപിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഇ വി എം ബാലറ്റ് ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കും. ഈ വിവരങ്ങൾ മനസിലാക്കിയ ശേഷം വോടിങ് കമ്പാർട്മെന്റിലേക്ക് ചെന്ന് ഇ വി എം മെഷീനിൽ വലതു ഭാഗത്തായി രേഖപ്പെടുത്തിയ ക്രമനമ്പർ പ്രകാരം ബടൺ അമർത്തി വോട് ചെയ്യാം.

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ; കൊട്ടിക്കലാശം നിരോധിച്ചു, കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം, ബി എൽ ഒമാർ സ്ലിപ് വിതരണം ചെയ്യുന്നത് അതത് വോടർമാർക്ക് തന്നെയായിരിക്കണം, സ്ഥാനാർഥികളുടെ മൂന്നാം ഘട്ട കണക്ക് പരിശോധന

ബി എൽ ഒമാർ വേടേഴ്സ് സ്ലിപ് വിതരണം ചെയ്യുന്നത് അതത് വോടർമാർക്ക് തന്നെയായിരിക്കണം. വോടർക്ക് അല്ലാതെ മറ്റൊരാൾക്കോ ഒരുമിച്ച് കെട്ടുകളായോ വിതരണം ചെയ്യരുത്. ഇങ്ങനെ ചെയ്താൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിൽ മൂന്നിനും കാസർകോട്, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ നാലിനും തൃക്കരിപ്പൂരിൽ അഞ്ചിനും ആയിരിക്കും പരിശോധന. പരിശോധന നടക്കുന്ന ഓഫീസുകൾ-മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക് ഓഫീസ്, കാസർകോട്: ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്‌റ്റേഷൻ, ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ്, കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക് ഓഫീസ്, തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക് ഓഫീസ്. പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Vote, Election notices; Kottikalasam banned, Braille ballot facility for visually impaired, BL Omar slip should be issued to respective voters only, Third stage audit of candidates.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia