city-gold-ad-for-blogger

കാസർകോട്ട് തെരെഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഓരോ മണ്ഡലത്തിലും തെരെഞ്ഞെടുത്ത അഞ്ച് സ്ഥലങ്ങളിൽ മാത്രം; മൈതാനങ്ങള്‍ നിശ്ചയിച്ചു

കാസർകോട്: (www.kasargodvartha.com 26.02.2021) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാഷ്ട്രീയ പാർടികൾക്ക് പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ഓരോ മണ്ഡലത്തിലും അഞ്ച് സ്ഥലങ്ങളിൽ മാത്രം അനുമതി. പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ച് വീതം മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം ണാധികാരികള്‍ മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

കാസർകോട്ട് തെരെഞ്ഞെടുപ്പ് പൊതുയോഗങ്ങൾ ഓരോ മണ്ഡലത്തിലും തെരെഞ്ഞെടുത്ത അഞ്ച് സ്ഥലങ്ങളിൽ മാത്രം; മൈതാനങ്ങള്‍ നിശ്ചയിച്ചു



മഞ്ചേശ്വരം മണ്ഡലത്തിൽ മണ്ണംകുഴി മൈതാനം, ജി എച് എസ് എസ് പൈവളികെ നഗര്‍ സ്‌കൂള്‍ ഗ്രൗൻഡ്, എസ് എന്‍ എച് എസ് പെര്‍ള സ്‌കൂള്‍ ഗ്രൗൻഡ്, ജി എച് എസ് എസ് മിയാപദവ് മൈതാനം, സെന്റ് ജോസഫ് സ്‌കൂള്‍ മജീര്‍ പള്ള മൈതാനം എന്നിവിടങ്ങളിലാണ് അനുമതി.

കാസർകോട് മണ്ഡലത്തിൽ താളിപടുപ്പ് ഗ്രൗൻഡ്, ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗൻഡ്, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് ഗ്രൗൻഡ്, ഷിരിബാഗിലു സ്‌കൂള്‍ ഗ്രൗൻഡ്, ബെള്ളൂർ ജി എച് എസ് എസ് ഗ്രൗൻഡ് എന്നിവിടങ്ങളിലാണ് അനുമതി.

ഉദുമ മണ്ഡലത്തിൽ കുറ്റിക്കോൽ ഗവ. ഹൈസ്‌കൂള്‍ ഗ്രൗൻഡ്, കുണ്ടംകുഴി ഗവ. ഹൈസ്‌കൂള്‍ ഗ്രൗൻഡ്, ബോവിക്കാനത്തെ മുളിയാർ ഗ്രാമപഞ്ചായത്ത് ഗ്രൗൻഡ്, പെരിയ ജി എച് എസ് എസ് ഗ്രൗൻഡ്, ഉദുമ ജി എച് എസ് എസ് ഗ്രൗൻഡ് എന്നിവിടങ്ങളിലാണ് അനുമതി.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ പുതിയകോട്ട മാന്തോപ്പ് മൈതാനം, മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപമുള്ള മൈതാനം, ചോയ്യംകോട് ജംഗ്ഷനു സമീപമുള്ള മൈതാനം, പരപ്പ വില്ലേജ് ഓഫീസിനു സമീപമുള്ള മൈതാനം, അട്ടേങ്ങാനം മിനി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് അനുമതി.

തൃക്കരിപ്പൂര്‍ മണ്ഡലത്തിൽ പഞ്ചായത്ത് ഗ്രൗണ്ട് കാലിക്കടവ്, തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുളള മൈതാനം, ചീമേനി പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, രാജാസ് എച് എസ് എസ് മൈതാനം നീലേശ്വരം, സെന്റ് തോമസ് ഹൈസ്‌കൂള്‍ മൈതാനം തോമാപുരം എന്നിവിടങ്ങളിലാണ് അനുമതി.

Keywords:  Kerala, News, Kasaragod, Top-Headlines, Niyamasabha-Election-2021, Meeting, Political party, Politics, BJP, LDF, UDF, Election General Meetings in only five selected places in each constituency in Kasargod; Grounds determined.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia