city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും വോട്ട് ചെയ്യണം'; കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന തെരഞ്ഞെടുപ്പ് കേസില്‍ കെ സുധാകരന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2018) നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു എന്ന കേസില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ടും ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ സുധാകരന്‍ ശനിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. 11 മണിക്ക് കോടതി ആരംഭിക്കുമ്പോള്‍ തന്നെ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, അന്‍വര്‍ മാങ്ങാട് തുടങ്ങിയവര്‍ക്കൊപ്പമാണ് സുധാകരന്‍ കോടതിയില്‍ ഹാജരാകാനെത്തിയത്.

അഡ്വ. കെ വിനോദ്കുമാര്‍ ചീമേനിയാണ് സുധാകരന് വേണ്ടി ഹാജരായത്. കോണ്‍ഗ്രസ് ഉദുമ മണ്ഡലം സെക്രട്ടറിമാരായ ഉദയമംഗലം സുകുമാരന്‍, ശ്രീധരന്‍ വയലില്‍ എന്നിവരാണ് സുധാകരന് ജാമ്യം നിന്നത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി (രണ്ട്)യില്‍ മൂന്നാം നമ്പറായി കേസ് വിളിച്ചപ്പോള്‍ സുധാകരന്‍ പ്രതിക്കൂട്ടില്‍ കയറി. കേസ് വായിച്ച മജിസ്ട്രേറ്റ് അല്‍ഫാ മമ്മായി കേസ് പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചു. പിന്നീട് ഉച്ചക്ക് ഒന്നരയോടെയാണ് കേസ് വീണ്ടും വിളിച്ച് സുധാകരന് ജാമ്യം അനുവദിച്ചത്. ഇത്രയും സമയം സുധാകരന്‍ കോടതി വരാന്തയില്‍ പ്രവര്‍ത്തകരോടൊപ്പം കുശലം പറഞ്ഞിരിക്കുകയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തു എന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കുഞ്ഞിരാമന്‍ എംഎല്‍എ കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ഉദുമ മണ്ഡലത്തിലെ കളനാട് കൊയിലാച്ചിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കെ സുധാകരന്‍ പരസ്യമായി കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതെന്ന് കെ കുഞ്ഞിരാമന്‍ പരാതിയില്‍ ആരോപിച്ചു. ഈ കുടുംബയോഗത്തില്‍ പങ്കെടുത്ത ഒരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നപ്പോഴാണ് സുധാകരന്റെ കള്ളവോട്ട് ആഹ്വാനം വിവാദമായത്.

പോളിങ് 90 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണമെന്നും പ്രവര്‍ത്തകര്‍ സടകുടഞ്ഞ് എഴുന്നേറ്റാല്‍ ഇത് നടപ്പിലാക്കാമെന്നും സുധാകരന്‍ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആരും ഇത് പുറത്തു പറയണ്ട. വിജയിക്കാന്‍ സാധ്യത ഉണ്ടാകണമെങ്കില്‍ എത് വിധേനയും പോളിങ്ങ് ശതമാനം ഉയര്‍ത്തണം. അതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തില്‍ 90 ശതമാനം പോളിംഗ് നടക്കണം. അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള ടാര്‍ജറ്റെന്ന് സുധാകരന്റെതായി പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല എന്നും സുധാകരന്‍ പറയുന്നുണ്ട്. ഈ വീഡിയോയാണ് സുധാകരന് എതിരെ കുഞ്ഞിരാമന്‍ കോടതിയില്‍ ഹാജരാക്കിയത്.

'സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും വോട്ട് ചെയ്യണം'; കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന തെരഞ്ഞെടുപ്പ് കേസില്‍ കെ സുധാകരന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, election, Top-Headlines, Political party, Politics, Election case; K Sudhakaran surrendered in Court, took bail
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia