Campaign | കാസര്‍കോട്ട് മത്സരിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പയ്യന്നൂരില്‍ അറബി ഭാഷയില്‍ ചുവരെഴുത്ത്
* സോഷ്യല്‍ മീഡിയയിലും വൈറലായി
* ആളുകളെ ആകര്‍ഷിക ലക്ഷ്യമെന്ന് പ്രവർത്തകർ
പയ്യന്നൂര്‍: (KasaragodVartha) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി വേറിട്ട ചുവരെഴുത്തുമായി പ്രവര്‍ത്തകര്‍. പയ്യന്നൂരില്‍ തായനേരിയിലും, വെള്ളൂരിലുമാണ് അറബി ഭാഷയില്‍ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്.
'രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുക എന്നാണ്' അറബി മലയാളത്തിൽ കുറിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ചുവരെഴുത്ത് എല്ലാവരെയും ആകര്‍ഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഇത് ഇപ്പോള്‍ വൈറലാണ്. വേറിട്ട ചുവരെഴുത്ത് നടത്തി ആളുകളെ ആകര്‍ഷിക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഡിഎഫ് മണ്ഡലം കമിറ്റി ചെയര്‍മാന്‍ എ രൂപേഷ് പറഞ്ഞു.
സമാനമായ രീതിയില്‍ കാസര്‍കോട് കുമ്പളയിലും ചുവരെഴുത്ത് നടത്തിയിട്ടുണ്ട്. ഇവിടെ കന്നഡയിലാണ് എഴുതിയിരിക്കുന്നത്. കന്നഡ ഭൂരിപക്ഷ മേഖലയിലാണ് ഇത്തരം ചുവരെഴുത്ത് ഉള്ളത്.