city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Resigned | ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് പന്തമ്മാക്കല്‍ സ്ഥാനം രാജിവെച്ചു; പുതിയ ഭരണസമിതി സ്വപ്ന പദ്ധതിയായ ഇകോ ടൂറിസം പ്രൊജക്ടുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെയിംസ് കാസര്‍കോട് വാര്‍ത്തയോട്

ഈസ്റ്റ് എളേരി: (www.kasargodvartha.com) ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കല്‍ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ജെയിംസ് പഞ്ചായത് ഓഫീസിലെത്തി സെക്രടറിക്ക് രാജിക്കത്ത് കൈമാറിയത്. തന്റെ ഭരണസമിതി മുന്നോട്ട് വെച്ച ഇകോ ടൂറിസം പദ്ധതിയുമായി പുതിയ ഭരണസമിതി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജിവെച്ച ശേഷം അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നാട്ടിലെ 500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കാവുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി 25 ഏകറോളം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 14 ഏകര്‍ പുറമ്പോക്ക് ഭൂമിയാണ്. ബാക്കി സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായി പദ്ധതി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ സഹകരണത്തോടെ പലര്‍ക്കുമായി ഒന്നരക്കോടിയോളം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        
Resigned | ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് പന്തമ്മാക്കല്‍ സ്ഥാനം രാജിവെച്ചു; പുതിയ ഭരണസമിതി സ്വപ്ന പദ്ധതിയായ ഇകോ ടൂറിസം പ്രൊജക്ടുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെയിംസ് കാസര്‍കോട് വാര്‍ത്തയോട്

ഈസ്റ്റ് എളേരിയില്‍ തന്റെ ഭരണ കാലത്ത് നിരവധി വികസന പ്രവര്‍ത്തങ്ങള്‍ നടത്താന്‍ കഴിഞ്ഞെന്ന് ജെയിംസ് പറഞ്ഞു. ഈസ്റ്റ് എളേരിയില്‍ ബസ് സ്റ്റാന്‍ഡും ഷോപിങ് കോംപ്ലക്സും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇകോ ടൂറിസം പദ്ധതി പ്രദേശത്തേക്ക് രണ്ട് ഭാഗങ്ങളിലായി താത്കാലിക റോഡുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ഥ താത്പര്യം കാരണമാണ് പദ്ധതി എങ്ങുമെത്താതെ നില്‍ക്കുന്നത്. നാടിന്റെ വികസനത്തിന് തുരങ്കം വെക്കാതെ കൈകോര്‍ത്ത് മുന്നേറാന്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ മുന്നോട്ട് വരണമെന്നും മുന്‍ ടിഡിഎഫ് നേതാവ് കൂടിയായ ജെയിംസ് പന്തമ്മാക്കല്‍ പറഞ്ഞു.

താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ട് മൂന്ന് മാസം കഴിഞ്ഞു. ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ലിമെന്ററി പാര്‍ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് മൂന്ന് മാസമായി തന്റെ രാജി നീണ്ടുപോയത്. ആരോടും യുദ്ധം ചെയ്ത് കൊണ്ട് വികസനം ഇല്ലാതാക്കാന്‍ താന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് രാജിയെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു. മറ്റ് പഞ്ചായതുകളില്‍ നിന്നും വ്യത്യസ്തമായാണ് ഈസ്റ്റ് എളേരിയില്‍ ഓരോ വികസനവും നടപ്പിലാക്കുന്നത്. തൊട്ടടുത്ത വെസ്റ്റ് എളേരി പഞ്ചായതില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് അവിടെ ബസ് സ്റ്റാന്‍ഡ് നടപ്പിലാക്കാന്‍ കഴിയാതിരിക്കുന്നത്. പദ്ധതിക്ക് തുക മാറ്റിവെക്കുകയും അത് പിന്നീട് ലാപ്സാവുകയും ചെയ്യുന്ന രീതിയാണ് പല പഞ്ചായതിലും കാണാനാവുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചായതിന്റേതല്ലാത്ത സ്ഥലം ഏറ്റെടുത്ത് കൊണ്ടാണ് വികസനം നടത്താന്‍ തന്റെ ഭരണസമിതി തയ്യാറായത്.
               
Resigned | ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് പന്തമ്മാക്കല്‍ സ്ഥാനം രാജിവെച്ചു; പുതിയ ഭരണസമിതി സ്വപ്ന പദ്ധതിയായ ഇകോ ടൂറിസം പ്രൊജക്ടുമായി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെയിംസ് കാസര്‍കോട് വാര്‍ത്തയോട്

അപ്പോള്‍ തന്നെ ഭൂമി കുംഭകോണക്കാരനായി ചിത്രീകരിക്കുകയായിരുന്നു. നിലവിലുള്ള മാര്‍കറ്റ് വിലയുടെ പകുതി തുക മാത്രമാണ് ഭൂ ഉടമകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അതിനവര്‍ തയ്യാറാവുകയും ചെയ്തിരുന്നു. പുതിയ ഭരണസമിതി പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ അത് നാടിന്റെ വികസനം തന്നെ ഇല്ലാതാക്കും. ഒന്നരവര്‍ഷം മുമ്പ് എല്ലാ കക്ഷികളുമായും ചര്‍ച ചെയ്ത ശേഷമാണ് ഇകോ ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ചിലര്‍ ഇതിനെതിരെ രഹസ്യമായി പ്രവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസിലെ നേതാക്കളെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ മുന്നോട്ട് പോയാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ നാടിന് തന്നെ നഷ്ടമാണെന്നും കേരളത്തിലെ മറ്റൊരു പഞ്ചായതിനും മുന്നോട്ട് വെക്കാന്‍ കഴിയാത്ത പദ്ധതിയാണ് പാതിവഴിയില്‍ കിടക്കുന്നതെന്നും ജെയിംസ് പന്തമ്മാക്കല്‍ വ്യക്തമാക്കി.

ഇകോ ടൂറിസം പദ്ധതിയെ കുറിച്ച് ജെയിംസ് പന്തമ്മാക്കല്‍ 2022 ഡിസംബര്‍ 12ന് ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് വരുന്ന എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന തേജസ്വിനി ടൂറിസം പ്രൊജക്ടിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 2 കോടി 65 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. 1984 ല്‍ കാസര്‍കോട് - കണ്ണൂര്‍ ജില്ല വിഭജിക്കപ്പെട്ടപ്പോള്‍ ഈ പദ്ധതി പ്രദേശത്ത് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന പുഴ പുറമ്പോക്ക് ഭൂമി റീസര്‍വ്വേ നടത്തി പഞ്ചായത്തില്‍ നിക്ഷിപ്തമാകേണ്ടതുണ്ടായിരുന്നു.


എന്നാല്‍ പഞ്ചാത്തിന് പ്രോജക്ട് ഇല്ലാതിരുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ പിന്നീട് നടത്തിയിരുന്നില്ല. ഈസ്റ്റ് എളേരി ഗ്രാപഞ്ചായത്ത് വിഭാവനം ചെയ്യുന്ന തേജസ്വി ടൂറിസം പ്രൊജക്ടിന് പുഴയും പുഴയുടെ അനുബന്ധ സൌകര്യങ്ങളും ആവശ്യമായതിനാല്‍ ചെറുപുഴ പാണ്ടികടവ് മുതല്‍ മൂന്ന് കിലോമീറ്റര്‍ പ്രദേശത്തെ പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്തുന്നതിനായി 15/12/22 തീയതി വ്യാഴാഴ്ച താലൂക്ക് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലപരിശോധന നടത്തുകയാണ്.

പ്രസ്തുത പരിപാടിക്ക് പദ്ധതി പ്രദേശത്തെ മുഴുവന്‍ ആള്‍ക്കാരുടെയും സഹകരിക്കണമെന്നും കേരളത്തെ പഞ്ചായത്തുകളില്‍ ഈസ്റ്റ് എളേരിയെ ഒന്നാമത് എത്തിക്കുന്നതിന് തേജസ്വനി ടൂറിസം പ്രോജക്ട് നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൊതുജനങ്ങളുടെയും പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുകയാണ്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Panchayath, President, Congress, Political Party, Politics, Political-News, Video, East Eleri Panchayat, James Panthammakkal, East Eleri panchayat president James Panthammakkal resigns from post.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia