city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

E P Jayarajan | ഇന്‍ഡിഗോയോടുള്ള പിണക്കം മറന്ന് ഇ പി ജയരാജന്‍ വീണ്ടും വിമാനം കയറിയത് എന്തുകൊണ്ട്?

ep_jayarajan_and_indigo_flight
Photo Credit: Facebook / Indigo, E P Jayarajan

● നേരത്തെ മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
● ഇതിനെ തുടർന്ന് ഇൻഡിഗോ വിമാന യാത്ര ഇ.പി. ബഹിഷ്‌കരിച്ചിരുന്നു.

കണ്ണൂർ: (KasargodVartha) സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഒരു നോക്കുകാണുന്നതിനായി താനെടുത്ത ഉഗ്രപ്രതിജ്ഞ കാറ്റിൽ പറത്തിയ ഇ പി ജയരാജൻ വാർത്തകളിൽ ഇടം നേടി. ഇന്‍ഡിഗോയുമായുള്ള പ്രശ്‌നത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കാണുക എന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണെന്ന് ഇ പി ജയരാജൻ്റെ നിലപാട്.

ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനം തികച്ചും ശരിയാണെന്ന് ഇ പി ജയരാജന്‍ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സീതാറാം യെച്ചൂരിയോടുള്ള ആത്മബന്ധമാണ് ഇൻഡിഗോയിൽ ഇനികയറില്ലെന്ന തൻ്റെ ഉഗ്രപ്രതിജ്ഞ ലംഘിക്കാൻ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജനെ പ്രേരിപ്പിച്ചത്. സഖാവ് സീതാറാം യെച്ചൂരി അന്തരിച്ചു എന്ന് കേട്ടപ്പോള്‍ തന്നെ എങ്ങനെ അവിടെയെത്താം എന്നുള്ളതായിരുന്നു തൻ്റെ ചിന്തയെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. 

അന്നത്തെ ഭൗതീക സാഹചര്യത്തില്‍ ഞാനെടുത്ത നിലപാട് ശരിയായിരുന്നു. ഇപ്പോള്‍ എന്റെ ഭൗതീക സാഹചര്യം സഖാവ് സീതാറാം യെച്ചൂരിയുടെ അടുത്ത് എത്തുക എന്നുള്ളതാണ്. അതിന് എന്റെ സമരം ഉപേക്ഷിക്കണം. ഞാന്‍ പ്രാധാന്യം നല്‍കുന്നത് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഒന്ന് കാണുക എന്നുള്ളതാണ്. ആ ദൗത്യം നിര്‍വ്വഹിക്കാന്‍ എന്റെ ഏത് സമരത്തേയും പ്രതിജ്ഞയേയും ഞാന്‍ ലംഘിക്കുന്നു. എന്റെ പ്രിയപ്പെട്ട സഖാവാണ്. 44 വര്‍ഷക്കാലമായി ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. 

അങ്ങനെയുള്ള സഖാവ് അന്തരിച്ചുവെന്ന് കേട്ടാല്‍ ഞാന്‍ ഇതിന്റെ മേല്‍ കടിച്ചുതൂങ്ങി നില്‍ക്കുകയാണോ വേണ്ടത്. ഉള്ള വിമാനത്തിലോ, എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തുക എന്നുള്ളതേ എന്റെ മുന്‍പില്‍ ഉള്ളൂ. അന്നത്തെ ഭൗതീക സാഹചര്യത്തിനനുസരിച്ച് താന്‍ എടുത്ത നിലപാട് തികച്ചും ശരിയായിരുന്നു. ഇന്നത്തെ ഭൗതീക സാഹചര്യത്തിന് അനുസരിച്ച് എടുത്ത തീരുമാനവും തികച്ചും ശരിയാണെന്ന വാദമാണ് ജയരാജൻ ഉയർത്തുന്നത്.

വെള്ളിയാഴ്ച രാത്രി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ജയരാജന്‍ ഡല്‍ഹിക്ക് പോയത്.
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇ പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാന യാത്ര ഇപി ബഹിഷ്‌കരിച്ചത്. 

2022 ജൂണ്‍ 13 നാണ് ബഹിഷ്‌കരണത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഇതിനുപിന്നാലെയാണ് ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചത്. പിന്നീട് പല തവണ ഇന്‍ഡിഗോ അധികൃതര്‍ ഇ പിയെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും ഇ പി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വന്ദേഭാരത് എക്സ്പ്രസിലായിരുന്നു പിന്നീട് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി വന്നിരുന്നത്.

#Tribute #SitaramYechury #EPJayarajan #IndigoFlight #KeralaPolitics #Respect

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia