city-gold-ad-for-blogger

Hostile | മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ കൂറുമാറിയ സംഭവം: 'സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വരും'; സഹായിച്ചെന്ന ആരോപണം തെറ്റെന്ന് എംവി ബാലകൃഷ്ണന്‍

കാസര്‍കോട്: (www.kasargodvartha.com) മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് കയ്യൊടിച്ച കേസിലെ കൂറുമാറ്റം പാര്‍ടി പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും സിപിഎം കാസര്‍കോട് ജില്ലാ സെക്രടറി എംവി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
           
Hostile | മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ കൂറുമാറിയ സംഭവം: 'സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വരും'; സഹായിച്ചെന്ന ആരോപണം തെറ്റെന്ന് എംവി ബാലകൃഷ്ണന്‍

കേസ് അട്ടിമറിക്കാന്‍ സിപിഎം ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. വിഷയം മാധ്യമങ്ങളാണ് ഊതിപ്പെരുപ്പിച്ചത്. ഇക്കാര്യത്തിലെ സിപിഐയുടെ പ്രതികരണം അവരുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ജില്ലയില്‍ ബിജെപിയുമായും ആര്‍എസ്എസുമായും സിപിഎം കൈകോര്‍ത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഘടക കക്ഷിയായ സിപിഐയുടെ മുതിര്‍ന്ന നേതാവ് ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റമെന്ന് ഡിസിസി പ്രസിഡണ്ട് പികെ ഫൈസല്‍ കുറ്റപ്പെടുത്തി.
                   
Hostile | മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ച കേസില്‍ കൂറുമാറിയ സംഭവം: 'സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വരും'; സഹായിച്ചെന്ന ആരോപണം തെറ്റെന്ന് എംവി ബാലകൃഷ്ണന്‍

ജില്ലയില്‍ പലയിടത്തും സിപിഎം - ബിജെപി - ആര്‍എസ്എസ് രഹസ്യ ബന്ധം നിലനില്‍ക്കുന്നുവെന്ന യുഡിഎഫിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുമ്പളയിലടക്കം പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎം ബിജെപിയുമായി രഹസ്യ ബന്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സിപിഎം നിലപാടിൽ ഭയാശങ്കയുണ്ടെന്ന് യൂത് ലീഗ്

സിപിഎം നേതാക്കൾ കൂറുമാറിയ സംഭവം ഭയാശങ്കയോടെ കാണണമെന്നും അവിശുദ്ധമായ ഇത്തരം അന്തർധാര അപകടകരമായ സന്ദേശമാണ് നൽകുന്നതെന്നും മുസ്ലിം യൂത് ലീഗ്‌. കഴിഞ്ഞ ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പിലും ജില്ലയിലെ പല ഭാഗത്തും അധികാരം പങ്കിടാൻ ബിജെപി - സിപിഎം നടത്തിയ ധാരണ മറനീക്കി പുറത്ത് വന്നതും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് രാജിവെക്കേണ്ടി വന്നതുമാണ്.

എംഎൽഎമാരെയും മന്ത്രിമാരെയും മർദിച്ച് അക്രമത്തിന് നേതൃത്വം നൽകുന്ന കലാപകാരികളായ ആർഎസ്എസ് പ്രവർത്തകർക്ക് സഹായം ചെയ്‌ത്‌ കൊടുക്കുന്ന സിപിഎം നേതാക്കളുടെ നിലപാട് സമാധാന കാംക്ഷികൾക്ക് ഭീഷണിയാണ്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ആർഎസ്എസ് വിരുദ്ധത പ്രസംഗിക്കുകയും അന്തർധാരയിലും അധികാരത്തിലും ഫാസിസ്റ്റുകളോട് യോജിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പിൻ്റെ സ്ഥിരം മുഖമാവുകയാണെന്നും ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആരോപിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Controversy, Allegation, CPM, Congress, BJP, Assault, E Chandrasekaran case: MV Balakrishnan says party will look into defection.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia