city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇ അഹ് മദിന് കാസര്‍കോടുമായി ഉണ്ടായിരുന്നത് ആത്മബന്ധം

കാസര്‍കോട്: (www.kasargodvartha.com 01.02.2017) ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇ അഹ് മദിന് കാസര്‍കോടുമായി ഉണ്ടായിരുന്നത് ആത്മബന്ധം. മുസ്ലിം ലീഗിന്റെ അവിഭക്ത കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം കാസര്‍കോട്ടെ ലീഗ് പ്രവര്‍ത്തകരുമായും നേതാക്കളുമായും വലിയ ബന്ധമാണ് വെച്ചുപുലര്‍ത്തിയത്. അതോടൊപ്പം തന്നെ വലിയ സുഹൃദ്‌വലയവും അദ്ദേഹത്തിനുണ്ടായിരുന്നു.

കേരളത്തില്‍ വ്യവസായമന്ത്രിയായിരിക്കെ കാസര്‍കോട്ട് വ്യവസായ രംഗത്ത് ചലനങ്ങളുണ്ടാക്കിയത് ഇ അഹ് മദായിരുന്നു. കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ കണ്ണൂര്‍ എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടിയത് അഹ് മദിന്റെ ഇടപെടലിനെതുടര്‍ന്നായിരുന്നു. കാസര്‍കോട് ജില്ലയിലെ പല റെയില്‍വെ സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സ്റ്റേഷനുകളുടെ പദവി ഉയര്‍ത്തുന്നതിനും അഹ് മദ് പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. കാസര്‍കോട്ടെ പ്രധാന ലീഗ് നേതാക്കളുമായി നല്ല ബന്ധം സൂക്ഷിച്ച സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളില്‍ ഒരാളായിരുന്നു ഇ അഹ് മദ്.

ഇ അഹ് മദിന് കാസര്‍കോടുമായി ഉണ്ടായിരുന്നത് ആത്മബന്ധം


ലീഗ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ് മദലി, പരേതനായ കെ എസ് അബ്ദുല്ല, എം സി ഖമറുദ്ദീന്‍, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, വ്യവസായ പ്രമുഖരായ എന്‍ എ അബൂബക്കര്‍, ഖാദര്‍ തെരുവത്ത്, യഹ് യ തളങ്കര, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടി, കാസര്‍കോട്ടുകാരനും മുസ്ലിം ലീഗ് മഹാരാഷ്ട്ര നേതാവുമായ ടി എ ഖാലിദ്, കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവരുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു ഇ അഹ് മദ്.

ഇ അഹ് മദിന് കാസര്‍കോടുമായി ഉണ്ടായിരുന്നത് ആത്മബന്ധം

2016 ജനുവരി 24 ന് പി കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്രയാണ് അവസാനമായി ഇ അഹ് മദ് കാസര്‍കോട്ട് സംബന്ധിച്ച വലിയ പൊതുചടങ്ങ്. അന്ന് തന്നെ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്റെ മകന്റെ വിവാഹത്തിനും അദ്ദേഹം സംബന്ധിച്ചിരുന്നു. തൊട്ടുമുമ്പ് 2015 ഡിസംബറില്‍ എന്‍ എ അബൂബക്കറിന്റെ മകളുടെ വിവാഹത്തിനും കല്ലട്ര മാഹിന്‍ ഹാജിയുടെ മകളുടെ വിവാഹത്തിനും ഇ അഹ് മദ് പങ്കെടുത്തിരുന്നു. മുസ്ലിം ലീഗ് നേതാവായിരുന്ന കെ എസ് സുലൈമാന്‍ ഹാജി മരിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സുലൈമാന്‍ ഹാജിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സുലൈമാനുമായുള്ള പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ച കാര്യം കാസര്‍കോട്ടെ ലീഗ് നേതാക്കള്‍ ഇപ്പോള്‍ അനുസ്മരിക്കുന്നു.

ഇ അഹ് മദിന് കാസര്‍കോടുമായി ഉണ്ടായിരുന്നത് ആത്മബന്ധം

പാര്‍ട്ടിയുടെ മിക്ക പരിപാടികളിലും സ്വകാര്യ പരിപാടികളില്‍ പോലും അഹ് മദ് സാഹിബിനെ കൊണ്ടുവരാന്‍ കാസര്‍കോട്ടെ ലീഗ് നേതൃത്വം ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. കണ്ണൂരുകാരനായിരുന്നുവെങ്കിലും മലപ്പുറത്തോടും ഒപ്പം കാസര്‍കോടിനോടും അഹ് മദ് വളരെയധികം സ്‌നേഹമാണ് കാത്തുസൂക്ഷിച്ചത്. കാസര്‍കോടിന്റെ സ്‌നേഹം തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അനാരോഗ്യം വേട്ടയാടിയിരുന്നപ്പോള്‍ പോലും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനായി ഏറെ പ്രാധാന്യം നല്‍കിയിരുന്നു.

അഹ് മദിന്റെ കാച്ചിക്കുറുക്കിയ വാക്കുകളിലൂടെയുള്ള പ്രസംഗം മുസ്ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും വലിയ ആവേശമാണ് ഉണ്ടാക്കിയിരുന്നത്. പാണക്കാട് കുടുംബം കഴിഞ്ഞാല്‍ പ്രവര്‍ത്തകരെ ഇളക്കാന്‍ കഴിയുന്ന നേതാക്കളില്‍ പ്രമുഖനാണ് ഇ അഹ് മദ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ കയ്യടി മാത്രമാണ് ഉണ്ടാകാറുള്ളത്.


Keywords: kasaragod, Kerala, Muslim-league, Muslim-league-Leaders, Politics, MP, E Ahmad, Kannur , Malappuram, Railway Minister, Kunjalikkutty, C T Ahmadali, Cherkalam Abdulla, M C Kamaruddeen, N A Aboobacker, E Ahmed's relation with kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia