city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ലഭിച്ച ആംബുലന്‍സ് 2 വര്‍ഷമായി തുരുമ്പെടുത്ത് നശിക്കന്നു; പഞ്ചായത്തിനെതിരെ യുവജന മാര്‍ച്ച്

കുമ്പഡാജെ: (www.kasargodvartha.com 08.06.2017) കുംബഡാജെ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ആംബുലന്‍സ് രണ്ട് വര്‍ഷമായി തുരുമ്പെടുത്ത് നശിക്കന്നു. യാതൊരു കുലുക്കവുമില്ലാത്ത പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഒരു പഞ്ചായത്തിന്റെ സര്‍വ്വതല സ്പര്‍ശിയായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട പഞ്ചായത്ത് ഭരണസമിതി തന്നെ ആംബുലന്‍സ് വേണ്ടെന്നു പറഞ്ഞ് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് കാണിക്കുന്ന ക്രൂരത പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ കുമ്പഡാജ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ലഭിച്ച ആംബുലന്‍സ് 2 വര്‍ഷമായി തുരുമ്പെടുത്ത് നശിക്കന്നു; പഞ്ചായത്തിനെതിരെ യുവജന മാര്‍ച്ച്

രണ്ട് വര്‍ഷം മുമ്പാണ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കുമ്പഡാജ പഞ്ചായത്തിനുള്‍പ്പെടെ ഏതാനും പഞ്ചായത്തുകള്‍ക്ക് ആംബുലന്‍സ് നല്‍കിയത്. മറ്റ് പഞ്ചായത്തുകള്‍ ഈ ആംബുലന്‍സുകളെ നന്നായി ഉപയോഗിക്കുമ്പോള്‍ യു ഡി എഫ് ഭരിക്കുന്ന കുമ്പഡാജ പഞ്ചായത്തിലെ ആംബുലന്‍സ് മാത്രം തുരുമ്പെടുത്ത് നശിക്കുന്ന നിലയിലാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

നികുതി വരുമാനവും പാലിയേറ്റിവ് കെയര്‍ ഫണ്ടും ആംബുലന്‍സിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാമെന്നിരിക്കെ ഡ്രൈവറുടെ ശമ്പളവും, വാഹനത്തിന്റെ മെയിന്റനസിന്റേയും കാര്യം പറഞ്ഞാണ് അംബുലന്‍സിനെ കട്ടപ്പുറത്ത് വെക്കുന്നത്.

എന്‍സോസള്‍ഫാന്‍ രോഗികളോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന കടുത്ത വഞ്ചനയില്‍ പ്രതിഷേധിച്ചും പൊതുമുതല്‍ നശിപ്പിച്ചതിന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കേസെടുക്കണമെന്നും ആവശ്യമായ ക്രമീകരണങ്ങളോടെ ആംബുലന്‍സ് നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14നാണ് പഞ്ചായത്ത് ഓഫീസിലേക്ക് യുവജന മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് രാവിലെ 10 മണിക്ക് വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിക്കും. മാര്‍ച്ചില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് മേഖല കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ പ്രസിഡന്റെ രാജേഷ് സി അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് ജി സംസാരിച്ചു.

Keywords:  Kerala, kasaragod, Endosulfan, Endosulfan-victim, Kumbadaje, Congress, Muslim-league, Ambulance, UDF, DYFI, Protest, March, Political party, Politics, DYFI to conduct youth march on useless ambulance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia