city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | ഡിവൈഎഫ്ഐ നേതാവിനെതിരെ ഉന്നതതല അന്വേഷണം വേണമെന്ന് യൂത്ത് ലീഗ്; ‘ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയത് പാർട്ടിയുടെ അറിവോടെയാണോ എന്നത് സിപിഎം വ്യക്തമാക്കണം’

dyfi leader accused of fraud calls for investigation
Photo: Arranged

● ഈ തട്ടിപ്പ് പാർട്ടിയുടെ അറിവോടെയാണോ എന്നത് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ.
● 'സി.പി.എം കേരളത്തിൽ മുഴുവനും കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയകളുയും കൂടാരമായി മാറി'.

കുമ്പള: (KasargodVartha) സി.പി.ഐ.സി.ആർ.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനാറോളം ആളുകളിൽ നിന്നായി കോടികൾ തട്ടിയെന്ന ആരോപണം നേരിടുന്ന ഡി.വൈ.എഫ്.ഐ നേതാവ് സച്ചിത റൈയ്ക്കെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ബി.എം മുസ്തഫയും ജന.സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളിയും രംഗത്തെത്തി.

ഒരു അധ്യാപികയും കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിതാ റൈ നടത്തിയ ഈ തട്ടിപ്പ് പാർട്ടിയുടെ അറിവോടെയാണോ എന്നത് സി.പി.എം വ്യക്തമാക്കണം. സി.പി.എം പാർട്ടി നേതാവായ ഒരു അധ്യാപികയുടെ പ്രവൃത്തി ഇങ്ങനെയെങ്കിൽ മറ്റു നേതാക്കളുടെ സ്ഥിതി എന്താകുമെന്നത് ഊഹിക്കാവുന്നതേയുള്ളുവെന്നും സി.പി.എം കേരളത്തിൽ മുഴുവനും കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയകളുയും കൂടാരമായി മാറിയെന്നും മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ പരിഹസിച്ചു.

#DYFIfraud #KeralaPolitics #Investigation #CPCRI #Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia