city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

March | രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വീട്ടിലേക്ക് മാർച് നടത്തി ഡിവൈഎഫ്ഐ; അഴിമതി ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം

March

പലരിൽ നിന്നും ഭീഷണിപ്പെടുത്തിയും എം പി പണം വാങ്ങിയെന്ന ഗുരുതര ആരോപണവും ബാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു 

 

കാഞ്ഞങ്ങാട്: (KasargodVartha) സ്വന്തം പാർടിക്കാരിൽ നിന്നുതന്നെ അഴിമതി ആരോപണം നേരിട്ട രാജ്‌മോഹൻ ഉണ്ണിത്താനെതിരെ സമഗ്രമായ വിജിലൻസ്‌ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്എ പ്രവർത്തകൾ കാഞ്ഞങ്ങാട്‌ മാതോത്തെ എംപിയുടെ വീട്ടിലേക്ക് മാർച് നടത്തി. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചതിൽ ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സന്തസഹചാരിയായിരുന്ന ബാലകൃഷ്‌ണൻ പെരിയ ഉന്നയിച്ച ആരോപണമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

ഹൈമാസ്റ്റ് വിളക്കിനായാണ് എംപി തുക കൂടുതലും ചിലവഴിച്ചത്. ഇക്കാര്യം ഏറെ അഭിമാനപൂർവം തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ണിത്താൻ പറഞ്ഞതുമാണ്. എന്നാൽ ഒരു വിളക്കിൽ ഒരു ലക്ഷം രൂപ ഉണ്ണിത്താൻ കൈപ്പറ്റിയെന്നാണ് ഉയർന്ന ആക്ഷേപം. 236 ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചുവെന്നാണ് പറയുന്നത്. അങ്ങനെ വന്നാൽ 2.36 കോടിയുടെ അഴിമതി നടന്നുവെന്നാണ് മനസിലാക്കേണ്ടത്. ഇത്രവലിയ ആക്ഷേപം ഉയർന്നിട്ടും പ്രതികരിക്കാൻ എംപി തയ്യാറായിട്ടില്ലെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ ആരോപിച്ചു.

March

തെളിവുകൾ തന്റെ കൈവശമുണ്ടെന്ന്‌ ബാലകൃഷ്‌ണൻ പെരിയ മാധ്യമങ്ങളോട്‌ പരസ്യമായി പറഞ്ഞിട്ടുണ്ട്. പൊതുപ്രവർത്തകന്‌ മേൽ ഇത്തരമൊരു ആരോപണം ജില്ലയിൽ ആദ്യമാണ്‌. ഇതോടൊപ്പം പലരിൽ നിന്നും ഭീഷണിപ്പെടുത്തിയും എം പി പണം വാങ്ങിയെന്ന ഗുരുതര ആരോപണവും ബാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുപ്രവർത്തക അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കൊവ്വൽ പള്ളിയിൽ നിന്നും ആരംഭിച്ച മാർചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എം പിയുടെ വീടിന് സമീപം ബാരികേഡ് വെച്ച് റോഡിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരികേഡ് മറിച്ചിടാൻ ശ്രമമുണ്ടായി. ജില്ലാ പ്രസിഡന്റ്‌ ഷാലു മാത്യു, സെക്രടറി രജീഷ്‌ വെള്ളാട്ട് തുടങ്ങിയവർ മാർചിന്  നേതൃത്വം നൽകി.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia