city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിഷ മാത്യുവിന് യുവതയുടെ ആശ്വാസ ഭവനം

കാസര്‍കോട്: (www.kasargodvartha.com 02.06.2017) നാടിന്റെ സര്‍ഗാത്മക യൗവനം കനിവില്‍ തീര്‍ത്തെടുത്ത താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ജിഷാ മാത്യു വേദനകള്‍ മറന്ന് മറ്റൊരു ലോകത്തിലായിരുന്നു. സ്വന്തം വീടെന്ന സ്വപ്‌നത്തില്‍ നിന്ന് ഉണരാന്‍ അല്‍പം സമയമെടുത്തു. രോഗം വരുത്തി വച്ച അവശതക്കിടയിലും ജിഷയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. ഇനിയുള്ള ജിഷയുടെ ജീവിതം ഡിഎൈഫ്‌ഐ പണിത വീട്ടില്‍. മിനുക്ക് പണികള്‍ തീരാനുണ്ടെങ്കിലും ഇത്രയും ഒരുക്കി തന്ന യുവജന പ്രസ്ഥാനത്തോട് എങ്ങിനെ നന്ദിപറയണമെന്ന് അറിയാതെ ജിഷ വിങ്ങിപ്പൊട്ടി.

കൊട്ടിഘോഷിക്കപ്പെട്ട ഒരു ജനസമ്പര്‍ക്ക പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജിഷയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതും ജലരേഖയായി. തുടര്‍്ന്നാണ് ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്.

ജിഷ മാത്യുവിന് യുവതയുടെ ആശ്വാസ ഭവനം

ജിഷയ്ക്ക് വീട് നിര്‍മിക്കുന്നതിന് മൂന്നരലക്ഷം രൂപയാണ് ചെലവഴിച്ചത്. രണ്ട് ബെഡ്‌റൂമും കിച്ചണും ഹാളും സിറ്റൗട്ടുമുള്ള സൗകര്യ പ്രദവും മനോഹരവുമായ വീടാണ് നിര്‍മിച്ച് നല്‍കിയത്. ഡിഎൈഫ്‌ഐ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയായ 'അതിജീവന'ത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 15 കുടുംബങ്ങള്‍ക്ക് വീട് പണിത് കൊടുത്തിരുന്നു. ഒരോ വീടനും രണ്ടര ലക്ഷം രൂപയാണ് ചെലവഴിച്ചത്. നിര്‍മതി കേന്ദ്രയെയാണ് ഇതിന്റെ നിര്‍മാണ ചുമതല ഏല്‍പിച്ചത്.

കുറച്ചുകൂടി സൗകര്യപ്രദമായ വീട് വേണമെന്ന നിഷയുടെ അഭ്യര്‍ഥന മാനിച്ചാണ് വീട് നിര്‍മിക്കാന്‍ മൂന്നര ലക്ഷം രൂപ അനുവദിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിനുള്ള ഫണ്ട് സ്വരൂപിച്ചത്. ഇതിനെ പുറമെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ 50 കുട്ടികള്‍ക്ക് 50,000 രൂപ വീതം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ സുപ്രിംകോടതിയെ സമീപിച്ചതും ഡിവൈഎഫ്‌ഐയായിരുന്നു.

ജിഷയുടെ വീടിന്റെ താക്കോല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ കൈമാറി. ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത്, സെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാകമ്മിറ്റി അംഗം കെ രതീശന്‍, കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് കെ വി സജേഷ്, സിപിഎം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യൂ എന്നിവര്‍ സംസാരിച്ചു.

Keywords:  Kerala, kasaragod, DYFI, CPM, Political party, Politics, House, helping hands, DYFI Constructs house for Jisha Mathew  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia