സി പി എം - ബി ജെ പി - എസ് ഡി പി ഐ സാമ്പാർ മുന്നണി സഖ്യം മറനീക്കി പുറത്ത് വന്നു; മുസ്ലിം ലീഗ്
Dec 30, 2020, 21:57 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ രൂപീകൃതമായ സി പി എം, ബി ജെ പി, എസ് ഡി പി ഐ സാമ്പാർ മുന്നണി സഖ്യം പഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാനും അഭിപ്രായപ്പെട്ടു.
ജില്ലയിലെ ചില ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമ പഞ്ചാത്ത്, ബ്ലോക് പഞ്ചായത്തുകളിലും യു ഡി എഫിനെ പരാജയപ്പെടുത്താൻ രൂപീകൃതമായ സാമ്പാർ മുന്നണി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മറനീക്കി രംഗത്ത് വന്നു. മീഞ്ച ഗ്രാമപഞ്ചായത്തിൽ ആറ് അംഗങ്ങളുള്ള ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ അഞ്ച് അംഗങ്ങളുള്ള എൽ ഡി എഫിന് മൂന്ന് അംഗങ്ങളുള്ള മുസ്ലിം ലീഗ് നിരുപാധികം പിന്തുണ നൽകി സി പി ഐ അംഗത്തെ പ്രസിഡണ്ടാക്കി.
എന്നാൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനാർത്ഥി മുംതാസ് സമീറയെ പരാജയപ്പെടുത്താൻ സി പി എം, സി പി ഐ, എസ് ഡി പി ഐ സാമ്പാർ മുന്നണിയുണ്ടാക്കി കൈ കോർക്കുകയായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മതേതരത്വം പറയുകയും പ്രവർത്തനത്തിലൂടെ വർഗീയ, തീവ്രവാദ സംഘടനകളെ വാരിപ്പുണരുകയും ചെയ്യുന്ന സി പി എമിൻ്റെ കപട നയം ജനങ്ങൾ തിരിച്ചറിയണം. വരാൻ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ കാസർകോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിൽ സി പി എം നടപ്പിലാക്കുന്ന അടവ് നയത്തിൻ്റെ റിഹേഴ്സലാണ് മഞ്ചേശ്വരത്ത് നടന്നത്.
മഞ്ചേശ്വരത്തെ അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് സി പി എം, ബി ജെ പി ജില്ലാ കമ്മിറ്റികൾ നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Keywords: Kerala, News, Local-Body-Election-2020, Election, BJP, LDF, UDF, Top-Headlines, Politics, Panchayath, CPM, President, SDPI, CPM-BJP-SDPI Front alliance came to the fore; Muslim League.
< !- START disable copy paste -->