ഇ ഡിയെ കാണിച്ച് പോപുലർ ഫ്രണ്ടിനെ ഭയപ്പെടുത്തണ്ട: സി ടി സുലൈമാൻ
Dec 15, 2020, 22:32 IST
കാസർകോട്: (www.kasargodvartha.com 14.12.2020) വർഗീയ ചേരിതിരിവിലൂടെ രാജ്യത്തെ വിഭജിച്ചും, രാഷ്ട്രീയ എതിരാളികളെ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഡോ. സി ടി സുലൈമാൻ പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പോപുലർ ഫ്രണ്ടിനെതിരെ കള്ള പ്രചരണവും അതിലൂടെ റെയിഡും അറസ്റ്റും നടക്കുന്നു. ഇത് വരെ ഒന്നും തെളിയിക്കാൻ സാധിച്ചിട്ടില്ല. ദളിതരെയും, ആദിവാസികളേയും അടിമകളാക്കാൻ ശ്രമിക്കുന്നത് പോലെ മുസ്ലീം വിഭാഗങ്ങളെ സർക്കാർ ഏജസികളെ ഉപയോഗിച്ചും പുതിയ പുതിയ നിയമങ്ങൾ കൊണ്ട് വന്നും കീഴ്പ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

സിഎഎക്കെതിരെയുള്ള സമരത്തിൽ മുന്നിൽ നിന്നതാണ് ഇപ്പോൾ അമിത്ഷാ ഇ ഡിയെ കാണിച്ചു പേടിപ്പിക്കുന്നത്. നിയമപരവും സുതാര്യവുമായി പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ടിനെ ഇ ഡിയെ കാണിച്ച് ആർഎസ്എസ് ഭയപ്പെടുത്താൻ നോക്കുന്നത് വ്യാമോഹം മാത്രണെന്നും അദ്ദേഹം പറഞ്ഞു.
'ഇഡി ആർഎസ്എസിന്റെ ചട്ടുകമാകരുത്' ഭരണ കൂടവേട്ടക്കെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാസർകോട് ജില്ലാ കമ്മറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുലിക്കുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഴയ ബസ് സ്റ്റാൻഡ് ബാങ്ക് റോഡ്, കെ പി ആർ റാവു റോഡ്, എം ജി റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. നൂറു കണക്കിനാളുകൾ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് സി ടി സുലൈമാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉമറുൽ ഫാറൂഖ്, അലി മിയാപദവ്, ശബീർ മഞ്ചേശ്വരം, ബശീർ നെല്ലിക്കുന്ന്, സിറാജ് അടുക്കം എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Keywords: Kerala, News, Kasaragod, Politics, Popular front of India, March, RSS, Government, Top-Headlines, Do not intimidate the Popular Front by showing ED: CT Sulaiman.