city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ്; നഗരസഭ പ്രതിനിധികളിൽ എൽഡിഎഫിന് ജയം; വി വി രമേശനും നജ്‌മ റാഫിയും തെരഞ്ഞെടുക്കപ്പെട്ടു

കാസർകോട്: (www.kasargodvartha.com 07.07.2021) ജില്ലാ ആസൂത്രണ സമിതിയിലേക്ക് നഗരസഭകളിൽ നിന്നുള്ള പ്രതിനിധികൾക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. വി വി രമേശൻ, നജ്‌മ റാഫി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും കാഞ്ഞങ്ങാട് നഗരസഭാ അംഗങ്ങളാണ്. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ 112 കൗൺസിലർമാർ വോടെടുപ്പിൽ പങ്കെടുത്തു.

ജില്ലാ ആസൂത്രണ സമിതി തെരഞ്ഞെടുപ്പ്; നഗരസഭ പ്രതിനിധികളിൽ എൽഡിഎഫിന് ജയം; വി വി രമേശനും നജ്‌മ റാഫിയും തെരഞ്ഞെടുക്കപ്പെട്ടു

ചൊവ്വാഴ്ച ജില്ലാ പഞ്ചായത്തിലെ അഞ്ചംഗങ്ങളെ തിരഞ്ഞെടുത്തിരുന്നു. നാല് വനിതാ അംഗങ്ങളുടെയും പട്ടികജാതി / പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ ഒരാളെയുമാണ് തിരഞ്ഞെടുത്തത്. പട്ടികജാതി/പട്ടിക വർഗം (ജനറൽ) വിഭാഗത്തിൽ പിലിക്കോട് ഡിവിഷനിൽ നിന്നുള്ള എൽഡിഎഫ് അംഗം എം മനുവും വനിതാ വിഭാഗത്തിൽ കരിന്തളത്ത് നിന്നുള്ള എൽഡിഎഫ് അംഗം കെ ശകുന്തള, ബേഡകത്ത് നിന്നുള്ള എൽഡിഎഫ് അംഗം അഡ്വ. എസ് എൻ സരിത, ഉദുമയിൽ നിന്നുള്ള യുഡിഎഫ് അംഗം ഗീതാ കൃഷ്ണൻ, സിവിൽ സ്റ്റേഷനിൽ നിന്നുള്ള യുഡിഎഫ് അംഗം ജാസ്മിൻ കബീർ ചെർക്കളം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ പഞ്ചായത്തിലെ 10 അംഗങ്ങളെയാണ് ആസൂത്രണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടത്. പട്ടികജാതി/പട്ടിക വർഗം വനിതാ വിഭാഗത്തിൽ മത്സരിക്കാൻ ആളില്ലാത്തതിനാൽ മാറ്റി. ജനറൽ വിഭാഗത്തിലേക്കുള്ള നാല് അംഗങ്ങളുടെ തിരഞ്ഞെടുപ്പും പിന്നീട് നടക്കും.

Keywords:  Kerala, News, Kasaragod, Election, Top-Headlines, LDF, Political party, Politics, Municipality, District Planning Board election; VV Ramesan and Najma Rafi elected.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia