Bail Plea | ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാന്റെ ജാമ്യാപേക്ഷ 11-ാം തീയതിയിലേക്ക് മാറ്റി; മറ്റ് പ്രതികളെ കിട്ടാനുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് റിപോർട്
Sep 7, 2023, 16:33 IST
കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം എസ് ഐ അനൂപിന്റെ കൈയെല്ല് തകർത്തെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിലായ ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ അബ്ദുർ റഹ്‌മാന്റെ ജാമ്യാപേക്ഷ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 11-ാം തീയതിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ പ്രതിഭാഗം ജാമ്യാപേക്ഷ സമർപിച്ചിരുന്നു. എന്നാൽ പൊലീസിനോട് റിപോർട് നൽകാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വന്നത്. മറ്റ് നാല് പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് റിപോർടിലുണ്ട്. അഡ്വ. സകീർ അഹ്‌മദ് ആണ് ഗോൾഡൻ റഹ്‌മാന് വേണ്ടി ഹാജരായത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂടർ ഹാജരായിരുന്നില്ല.
ഗോൾഡൻ റഹ്‌മാനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസ് ആണെന്നും അസുഖത്തിന് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് ജാമ്യം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പിന്നീടാണ് ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുന്നത് ഈ മാസം 11ലേക്ക് മാറ്റിയത്. ഗോൾഡൻ റഹ്‌മാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് മാർച് നടത്താൻ യൂത് ലീഗ് തീരുമാനിച്ചിരുന്നെങ്കിലും മാർചിൽ സംഘർഷമുണ്ടായാൽ അത് ജാമ്യാപേക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നത് കൊണ്ട് ജില്ലാ നേതൃത്വം ഇടപെട്ട് വേണ്ടെന്ന് വെക്കുകയായിരുന്നു.
Keywords: News, Kasargod, Kerala, Manjeswaram, Police, Golden Rahman, Politics, District Panchayat member Golden Rahman's bail plea was adjourned to 11th.
< !- START disable copy paste -->