city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

INL | ഐഎന്‍എലില്‍ ചേരിമാറ്റം; അബ്ദുല്‍ വഹാബ് വിഭാഗം ജില്ലാ ജെനറല്‍ സെക്രടറി ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com) ഐഎന്‍എല്‍ അബ്ദുല്‍ വഹാബ് വിഭാഗം ജില്ലാ ജെനറല്‍ സെക്രടറി ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്നു. അമീര്‍ കോടിയാണ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ നയിക്കുന്ന വിഭാഗത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ജില്ലാ വൈസ് പ്രസിഡണ്ട് കെകെ അബ്ബാസ് അദ്ദേഹത്തെ പാര്‍ടിയിലേക്ക് സ്വീകരിച്ചു.
                 
INL | ഐഎന്‍എലില്‍ ചേരിമാറ്റം; അബ്ദുല്‍ വഹാബ് വിഭാഗം ജില്ലാ ജെനറല്‍ സെക്രടറി ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്നു

അഹ്മദ് ദേവര്‍കോവിലിനെതിരെ ബിജെപിയുമായി ഗൂഡാലോചനനടത്തി അബ്ദുല്‍ വഹാബും ഒപ്പമുള്ളവരും കള്ള പ്രചാരണം നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് അമീര്‍ കോടി വഹാബ് പക്ഷമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കി ഐഎന്‍എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് വൃത്തങ്ങള്‍ പറയുന്നു.
                 
INL | ഐഎന്‍എലില്‍ ചേരിമാറ്റം; അബ്ദുല്‍ വഹാബ് വിഭാഗം ജില്ലാ ജെനറല്‍ സെക്രടറി ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്നു

എന്‍വൈഎല്‍ ജില്ലാ പ്രസിഡണ്ട് പിഎച് ഹനീഫ്, ഉദുമ മണ്ഡലം സെക്രടറി ആശിഫ് അബ്ബാസ്, ഐഎന്‍എല്‍ ഉദുമ മണ്ഡലം സെക്രടറി ജംശീര്‍ നൗശാദ് ഹദ്ദാദ് തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
ജില്ലയില്‍ ആരെങ്കിലും അഭിപ്രായ വിത്യാസത്തില്‍ മാറിനില്‍കുന്നുണ്ടങ്കില്‍ അവര്‍ പാര്‍ടിക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെങ്കില്‍ അവരെയും സ്വീകരിക്കുമെന്ന് ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജിയും ജനറല്‍ സെക്രടറി അസീസ് കടപ്പുറവും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, INL, Political Party, District General Secretary of INL Abdul Wahab faction joined official side.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia