Police report | ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാൻ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതിയിൽ പൊലീസിന്റെ റിപോർട്; നടപടി വീണ്ടും കേസെടുത്തതിന് പിന്നാലെ
Sep 24, 2023, 10:57 IST
കാസർകോട്: (www.kasargodvartha.com) ജില്ലാ പഞ്ചായത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോൾഡൻ അബ്ദുർ റഹ്‌മാൻ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതിയിൽ പൊലീസ് റിപോർട് നൽകി. മംഗൽപാടി താലൂക് ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ശനിയാഴ്ച ഇദ്ദേഹത്തിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപോർട് സമർപിച്ചത്.
നേരത്തെ മഞ്ചേശ്വരം എസ് ഐ അനൂപിനെ അക്രമിച്ച് കൈയെല്ല് തകർത്തുവെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഗോൾഡൻ റഹ്‌മാന് കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കേസിൽ അകപ്പെട്ടത്.
ദിവസങ്ങൾക്ക് മുമ്പ് ഗോൾഡൻ റഹ്‌മാന്റെ കുട്ടിയെ അസുഖത്തെ തുടര്‍ന്ന് മംഗല്‍പാടി താലൂക് ആശുപത്രിയിൽ കൊണ്ടുവന്ന് ഡോക്ടറെ കാണിച്ചിരുന്നു. ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാന്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടിയില്‍ ഒരു മരുന്ന് ഇല്ലാത്തതിനെ തുടര്‍ന്ന് ഡോക്ടർക്കും ഫാർമസിസ്റ്റിനും എതിരെ ഭീഷണി മുഴക്കുകയും കയർത്ത് സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്.
മഞ്ചേശ്വരം എസ് ഐയെ അക്രമിച്ചെന്ന കേസിൽ ജാമ്യം നൽകുമ്പോൾ മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയാവരുതെന്ന കോടതിയുടെ വ്യവസ്ഥയുണ്ടായിരുന്നു. ഡോക്‌ടറെ ഭീഷണിപ്പെടുത്തിയെന്ന ക്രിമിനൽ കേസിലൂടെ ഈ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നാണ് കോടതിയിൽ പൊലീസ് വ്യക്തമാക്കിയത്.

Keywords: Manjeswaram, Police, Golden Rahman, Court, Bail, Condition, Doctor, Criminal Case, IUML, Muslim League, Dist Panchayat member Golden Rahman violated bail conditions, police report in the court.
< !- START disable copy paste -->