G Devarajan | കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം കേരള സംസ്‌കാരത്തിന് നിരക്കാത്തത് : ജിദേവരാജന്‍
Jul 15, 2022, 20:06 IST
കൊല്ലം: (www.kvartha.com) കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം കേരള സംസ്‌കാരത്തിന് നിരക്കാത്തതെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍. കെ കെ രമ വിധവയായതല്ല, വിധവയാക്കിയതാണ്. ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂര വധത്തിനു പിന്നില്‍ ആരാണെന്ന് കേരളീയര്‍ക്കെല്ലാം അറിയാം. എല്ലാത്തരം പ്രതികൂല പ്രചാരണങ്ങളെയും അതിജീവിച്ചാണ് കെ കെ രമ ജയിച്ചത്.
അതിനു ശേഷവും ടി പി ചന്ദ്രശേഖരന്റെ വിധവയെ തേജോവധം ചെയ്യുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് ദേവരാജന്‍ കുറ്റപ്പെടുത്തി. ആരെയും അധിക്ഷേപിക്കാനുള്ള ഇടമല്ല നിയമസഭ. ഭരണകക്ഷി എം എല്‍ എ മാരെ നിയന്ത്രിക്കാന്‍ സഭാ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ട്.
അതിനു പകരം അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.
Keywords: G Devarajan against M M Mani, Kollam, News, Politics, Top-Headlines, Kerala.