city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഏജന്‍സിയായി ഇടത്‌ - വലത് അധ്യാപക സംഘടനകള്‍ മാറി: അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 04/02/2017) രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഏജന്‍സിയായി ഇടത്‌വലത് അധ്യാപക സംഘടനകള്‍ അധപതിച്ചുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കുമ്പളയില്‍ നടന്ന ദേശീയ അധ്യാപക പരിഷത്ത് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോ കോളേജ് സമരത്തില്‍ ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ്, കെഎസ്‌യു തുടങ്ങിയ സംഘടനകള്‍ പരാജയപ്പെട്ടു എന്നും വിദ്യാര്‍ത്ഥി പക്ഷത്ത് അണിനിരയ്ക്കുന്ന സംഘടനയെന്ന് അവകാശവാദമുന്നയിക്കുന്ന എസ്എഫ്‌ഐ പോലും ലക്ഷമി നായര്‍ക്കെതിരെ ലോ കേള്ജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ന്യായമായ സമരത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഏജന്‍സിയായി ഇടത്‌ - വലത് അധ്യാപക സംഘടനകള്‍ മാറി: അഡ്വ. കെ ശ്രീകാന്ത്

കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുവാന്‍ ഇടത് വലത് മുന്നണികള്‍ നേതൃത്വം കൊടുക്കുന്ന പല സംഘടനകള്‍ക്കും ഇന്ന് കഴിയുന്നില്ല. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ഇത് വരെ കേരളം ഭരിച്ചവര്‍ക്ക് സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടന്നത് വിദ്യാഭ്യാസ രംഗത്താണ്. അതിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന് അത് രാജ്യ പുരോഗതിക്കായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു.

പൊതു വിദ്യാഭ്യാസ മേഖല വലിയ തകര്‍ച്ചയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കുറയുന്നു. പഠിപ്പിക്കാന്‍ വേണ്ടത്ര അധ്യാപകരില്ലാത്ത സാഹചര്യം. പക്ഷെ മറുഭാഗത്ത് സ്വാശ്ര്യയ മേഖലയില്‍ ഉയര്‍ന്നു വന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തെ പിടിച്ച് കുലുക്കി ഭരണം പോലും നിയന്ത്രിക്കുകയാണ്. ഭരിക്കുന്നവര്‍ക്ക് പോലും നിയന്ത്രിക്കന്‍ കഴിയാത്ത രീതിയില്‍ സ്വകാര്യ മേഖല പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു.

എല്‍ഡിഎഫ് സഹയാത്രിക കുടുംബത്തിലെ അംഗമാണ് പാമ്പാടി നെഹ്‌റു കോളേജിലെ മാനേജ്‌മെന്റ് പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു. പിണറായിയെ ആരാധ്യ പുരുഷനായി കൊണ്ടു നടക്കുന്ന ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും എല്‍ഡിഎഫ് സര്‍ക്കാറിന് ആവുന്നില്ല. മാനേജുമെന്റിന്റെ വിദ്യാര്‍ത്ഥികളോടുള്ള ചൂഷണങ്ങള്‍ തടയുന്നതില്‍ ഭരണകര്‍ത്താക്കള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണക്കാരുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്.

ലോ അക്കാദമിക്ക് നല്‍കിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി സ്വന്തം വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ലക്ഷ്മി നായര്‍ ചെയ്തിരിക്കുന്നത്. ഉന്നത സുപ്രീംകോടതിയില്‍ ന്യായാധിപന്‍മാരായി ഇരിക്കേണ്ട ലോ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും ലക്ഷ്മി നായരുടെ കൊടും പീഢനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നത് സാംസ്‌കാരിക കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അടിമകളായി കഴിയേണ്ട സാഹചര്യമാണ് അക്കാദമികള്‍ക്കുള്ളിലെന്ന് വിദ്യാര്‍ത്ഥികള്‍ തുറന്ന് പറഞ്ഞത് ഞെട്ടലോടെയല്ലാതെ നമ്മള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നെ ആരും തൊടാന്‍ വരില്ലെന്ന ധാര്‍ഷ്ട്യമാണ് ലക്ഷ്മിനായര്‍ക്ക്. അതാണ് ഹോട്ടലുകളിലും, വീടുകളിലും വിദ്യാര്‍ത്ഥികളെ അടിമകളെ പോലെ ജോലി ചെയ്യിക്കുന്നുവെന്ന് ആരോപണമുയര്‍ന്നപ്പോള്‍ എസ്എഫ്‌ഐ സമരം ആരംഭിച്ചെങ്കിലും ഭരണ സ്വാധീനമുപയോഗിച്ച് അത് പരാജയപ്പെടുത്തി.

കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കാറും, സിന്‍ഡിക്കേറ്റും, യൂണിവേഴ്‌സിറ്റിയും ലക്ഷ്മിനായര്‍ക്ക് മുന്നില്‍ നോക്കു കുത്തികളായി നില്‍ക്കുകയാണ്. ഇടത് വലത് മുന്നണികളെയും ഭരണത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയായി മാനേജ്‌മെന്റുകള്‍ വളര്‍ന്ന് കഴിഞ്ഞു. കോളേജിന്റെ പടിപോലും കയറാത്ത എംഎല്‍എമാര്‍ക്കും, രാഷ്ട്രീയ പിടിപാടുള്ളവര്‍ക്കും ലോ അക്കാദമിയില്‍ നിന്ന് നൂറ് ശതമാനം ഹാജറോടു കൂടി എല്‍എല്‍ബി ബിരുദങ്ങള്‍ ലഭിക്കുന്നു.

എസ്എഫ്‌ഐ ഇന്ന് ചതിയന്‍മാരുടെയും കൊടും വഞ്ചകരുടെയും തലത്തിലെത്തി നില്‍ക്കുന്നു. കെഎസ്‌യുവും അപ്രസക്തമായ സ്ഥാനത്ത് വിദ്യാര്‍ത്ഥി സമരങ്ങള്‍ നയിക്കുവാന്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് എബിവിപിയിലാണ്. ദേശീയ പ്രശ്‌നങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിച്ച് മറ്റ് അധ്യാപക സംഘടനകള്‍ രംഗത്ത് വരുമ്പോള്‍ ദേശീയ താല്‍പ്പര്യത്തിനുവേണ്ടി നിലകൊണ്ട് പോരാടാന്‍ എന്‍ടിയുവിന് കഴിയണം. കാലഘട്ടം അതാണ് എന്‍ടിയുവിനോട് ആവശ്യപ്പെടുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വിദ്യഭ്യാസ രംഗത്ത് സജീവമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച എന്‍ടിയു ജില്ലാ പ്രസിഡണ്ട് വി വി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അശോക് ബാഡൂര്‍, സമിതിയിയംഗം രേവതി ടീച്ചര്‍, കുമ്പള എ ഇ ഒ കൈലാസമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിഗ്‌നേശ്വര കെ സ്വാഗതവും, മുന്‍ ജില്ലാ സമിതിയംഗം വി കെ കുഞ്ഞമ്പു നന്ദിയും പറഞ്ഞു.

Keywords: Kasaragod, Politics, BJP, Inauguration, College, Congress, Student, KSU, Teachers, Supreme Court, Black Money, Management,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia