Rajmohan Unnithan | കാസർകോടിന് വേണ്ടി രാഷ്ട്രീയ ജീവിതം സമർപിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; 'കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കും'
വോട്ടർമാർക്ക് നന്ദിയുമായി ഉദുമ നിയോജകമണ്ഡലത്തിലെ കരിച്ചേരിയിൽ
ഉദുമ: (KasargodVartha) 2019ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ (Lok Sabha elections) കാസർകോട് മണ്ഡലത്തിൽ (Kasaragod constituency) നിന്നും ലഭിച്ച ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം വോട്ടുകളുടെ (Votes) ഭൂരിപക്ഷത്തിൽ രണ്ടാമതും തന്നെ വിജയിപ്പിച്ച് ലോക് സഭയിലേക്ക് എത്തിച്ച ഈ നാടിനുവേണ്ടി തന്റെ രാഷ്ട്രീയ (Politics) ജീവിതം സമർപ്പിക്കുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി (Rajmohan Unnithan MP).
കാസർകോടിന്റെ പുരോഗതിക്കുവേണ്ടി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാർക്ക് നന്ദി പറയുന്നതിനു വേണ്ടി നടക്കുന്ന പര്യടനത്തിന്റെ ഭാഗമായി ഉദുമ (Udma) നിയോജകമണ്ഡലത്തിലെ കരിച്ചേരിയിൽ നടന്ന രണ്ടാം ദിവസത്തെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംപി.
ജനപ്രതിനിധി എന്ന നിലയിൽ കാസർകോടിന്റെ വികസന കാഴ്ചപ്പാടുമായി മുന്നോട്ടു പോകുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (DCC) പരിപൂർണ പിന്തുണയും അർപ്പിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു.
യുഡിഎഫ് (UDF) ഉദുമ നിയോജകമണ്ഡലം ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ നീലകണ്ഠൻ, എം സി പ്രഭാകരൻ, എം കുഞ്ഞമ്പു നമ്പ്യാർ, കെ വി ഭക്തവത്സലൻ, സാജിദ് മൗവ്വൽ, ശ്രീജിത്ത് മാടക്കൽ, ഇ മാധവൻ നായർ, ദിവാകരൻ കരിച്ചേരി, കുഞ്ഞികൃഷ്ണൻ മാടക്കൽ, രവീന്ദ്രൻ കരിച്ചേരി, ഉനൈസ് ബേഡകം, ചന്തുകുട്ടി പൊഴുതല, ടി മാധവൻ നായർ എന്നിവർ സംസാരിച്ചു.