Cabinet Decisions | കൊളത്തൂര്‍ വിലേജിലെ 7 ഏകര്‍ ഭൂമി പാട്ടത്തിന്; സെൻട്രൽ വെയർഹൗസിംഗ് കോർപറേഷൻ ഗോഡൗൺ നിർമിക്കും; മന്ത്രിസഭായോഗത്തില്‍ അംഗീകാരം
Oct 19, 2022, 15:51 IST
തിരുവനന്തപുരം: (www.kasargodvartha.com) കാസര്‍കോട് കൊളത്തൂരിലെ ഭൂമി പാട്ടത്തിന് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏഴ് ഏകര്‍ ഭൂമിയാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി പാട്ടത്തിന് നല്‍കുന്നത്. കമ്പോളവിലയുടെ മൂന്ന് ശതമാനം വാര്‍ഷിക പാട്ടനിരക്കില്‍ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ ഗോഡൗണ്‍ നിര്‍മിക്കുന്നതിനാണ് സ്ഥലം വിട്ടുനൽകുക. 30 വര്‍ഷത്തേക്കാണ് പാട്ട കരാര്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് 11-ാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാനും തീരുമാനമായി. 2022 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2022 ലെ കേരള പഞ്ചായത്ത്രാജ് (ഭേദഗതി) ബില്ലിന്റെ കരടും അംഗീകരിച്ചു.
Keywords: News, Kerala, State, Minister, Top-Headlines, Politics, Decision to lease 7 acres of land in Kolathur village.
< !- START disable copy paste -->