മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെച്ചോ; കല്യോട്ടെ കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ച് സൈബര്‍ സെല്ല്
Jun 13, 2020, 13:49 IST
പെരിയ: (www.kasargodvartha.com 13.06.2020) കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും സുഹൃത്തിന് ഫോണ്‍കോള്‍ വധഭീഷണി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദീപുകൃഷ്ണനാണ് ഇന്റര്‍നെറ്റ് കോളിലൂടെ വധഭീഷണി നല്‍കിയത്. മൂന്നാമത്തെ സ്മൃതിമണ്ഡപം കൂടി തയ്യാറാക്കിവെച്ചോ, ഞങ്ങള്‍ വരുന്നുണ്ടെന്നാണ് ഫോണ്‍ വിളിച്ച വ്യക്തി പറഞ്ഞത്. തങ്ങളുടെ അടുത്ത ലക്ഷ്യം ദീപു കൃഷ്ണനാണെന്നും അവര്‍ പറഞ്ഞിരുന്നതായി ദീപു പറയുന്നു.
ഇതേകുറിച്ച് ദീപു ബേക്കല്‍ സിഐക്ക് പരാതി നല്‍കുകയും പരാതി കാസര്‍കോട് സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് കൃപേഷിനും ശരത് ലാലിനും ഇന്റര്‍നെറ്റിലൂടെ വധഭീഷണിയുയര്‍ന്നിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് ദീപു പറയുന്നത്. കെഎസ്‌യു മുന്‍ജില്ലാ കമ്മിറ്റിയംഗവും പെരിയ അംബേദ്കര്‍ യൂണിയന്‍ ചെയര്‍മാനുമായിരുന്നു ദീപു.
Keywords: Kerala, News, Kasaragod, Periya, Internet, Phone-call, Murder, Youth-congress, Worker, Politics, Police, Case, Investigation, Start, Sharath Lal, Kripesh, Kalyott.