city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ഫറാസിൻ്റെ മരണം: യുഡിഎഫ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

കുമ്പള: (www.kasargodvartha.com) അംഗഡിമുഗര്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഫറാസിന്റെ മരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുത്തിഗെ പഞ്ചായത് കമിറ്റി കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. പൊലീസ് മനഃപൂര്‍വം വാശിയുടെ പുറത്ത് നടത്തിയ കൊലപാതകമാണെന്നും അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച് സംഘടിപ്പിച്ചത്.
    
Protest | ഫറാസിൻ്റെ മരണം: യുഡിഎഫ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

യു ഡി എഫ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ ഊജംപദവ് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ ഫൈസല്‍ മാര്‍ച് ഉദ്ഘാടനം ചെയ്തു.
    
Protest | ഫറാസിൻ്റെ മരണം: യുഡിഎഫ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ, യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ പ്രദീപ് കുമാര്‍ പ്രഭാഷണം നടത്തി. പഞ്ചായത് മുസ്ലിം ലീഗ് സെക്രടറി ഇ കെ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.മഞ്ജുനാഥ ആള്‍വ, എം അബ്ബാസ്, എ കെ ആരിഫ് . യു കെ സൈഫുല്ല തങ്ങള്‍, അസീസ് കളത്തൂര്‍, ലോക് നാഥ് ഷെട്ടി ,ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് ത്വാഹ തങ്ങള്‍, സവാദ് അംഗഡിമുഗര്‍, നാസര്‍ മൊഗ്രാല്‍, ജുനൈദ് ഉറുമി, ടി എം ശുഐബ്, എം പി ഖാലിദ്, സിദ്ദീഖ് ഒളമുഗര്‍, ലക്ഷ്മണ പ്രഭു, രവി പൂജാരി, അബ്ദുല്ല കണ്ടത്തില്‍, റഫീഖ് കണ്ണൂര്‍, യൂസുഫ് ഉളുവാര്‍, അശ്റഫ് കൊടിയമ്മ, ബിഎന്‍ മുഹമ്മദലി, ആസിഫ് കന്തല്‍, സലിം കട്ടത്തടുക്ക, കേശവ എസ് ആര്‍, ഹനീഫ് സീതാംഗോളി, സിദ്ദീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള, ജംശീർ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, സഹദ് അംഗഡിമുഗര്‍, അബ്ദുർ റഹ്‌മാൻ മുഖാരികണ്ടം, റിയാസ് കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
      
Protest | ഫറാസിൻ്റെ മരണം: യുഡിഎഫ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു
            
Protest | ഫറാസിൻ്റെ മരണം: യുഡിഎഫ് കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ചിൽ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു

Keywords: Kerala News, Malayalam News, Kasaragod News, Kumbala News, Kumbala Police Station, UDF, Protest, Politics, Political News, Faras Death Case, Death of Faras: UDF workers march to Kumbala Police Station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia