അപമാനിച്ചു; ഡി സി സി പ്രസിഡന്റ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകി
Mar 25, 2021, 22:59 IST
കാസർകോട്: (www.kasargodvartha.com 25.03.2021) ജില്ലാ കോൺഗ്രസ് അധ്യക്ഷനെ സോഷ്യൽ മീഡിയവഴി അപമാനിച്ചതിന് വെള്ളരിക്കുണ്ട് മാലോത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് വെള്ളിയാഴ്ച്ച കാസർകോട് ഡി വൈ എസ് പി ഓഫീസിൽ ഹാജരാവാൻ നിർദേശം.
ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് മാലോത്തെ ആറ് കോൺഗ്രസ് പ്രവർത്തകരോട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ഡി വൈ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിൽ സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് മാലോത്തെ ആറ് കോൺഗ്രസ് പ്രവർത്തകരോട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ഡി വൈ എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തെ ഡി സി സി ജനറൽ സെക്രടറി ആയി നോമിനേറ്റ് ചെയ്തത് കെ പി സി സി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദമാണ് മാലോത്തെ കോൺഗ്രസ് പ്രവർത്തകരെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ പ്രേരിപ്പിച്ചത്.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുപകരം ജില്ലാ അധ്യക്ഷൻ തന്നെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയ സംഭവം മലയോരത്ത് പാർടി പ്രവർത്തകർക്കിടയിൽ വിവാദമായിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, DCC, KPCC, Worker, Case, Hakeem Kunnil, DCC president lodged a complaint with the police on behalf of the Congress activists.
< !- START disable copy paste -->