city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നിയമസഭാ ചോദ്യത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി രംഗത്ത്; എംഎല്‍എ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ ചോദിക്കാതെ വ്യക്തിഹത്യയ്ക്കു വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ആരോപണം

കാസര്‍കോട്: (www.kasargodvartha.com 08.06.2018) ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നിയമസഭാ ചോദ്യത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ രംഗത്ത്. എംഎല്‍എ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ ചോദിക്കാതെ വ്യക്തിഹത്യയ്ക്കു വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് ആരോപണം. കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട വ്യക്തിപരമായ മൂന്ന് ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചതിനെതിരെയാണ് ഡിസിസി ജനറല്‍ സെക്രട്ടറി സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

മണ്ഡലത്തില്‍ സജീവമായ ചര്‍ച്ചയാവുകയോ പൊതുസമൂഹം മൊത്തത്തില്‍ ആവശ്യപ്പെടുകയോ ഏതെങ്കിലും സംഘടന പോലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തെ കുറിച്ച് എന്ത് ഉത്കണ്ഠയാണ് കര്‍ഷകശ്രീമാനായ എംഎല്‍എയ്ക്ക് ഉണ്ടായതെന്ന് എ ഗോവിന്ദന്‍ നായര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിക്കുന്നു. ബി.എം ജമാലിനെതിരെയുള്ള വിജിലന്‍സിന്റെ അന്വേഷണം ആര്‍ക്കോ വേണ്ടിയുള്ള പക പോക്കലാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
ഉദുമ എം.എല്‍.എ യുടെ നിയമ സഭാ ചോദ്യങ്ങള്‍ എന്തിനു വേണ്ടി?
ജൂണ്‍ 5 നു ആരംഭിച്ച നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ഉദുമ നിയോജക മണ്ഡലം എം.എല്‍.എ. ശ്രീ.കെ.കുഞ്ഞിരാമന്‍ 1825 നമ്പറായി മൂന്നു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ചോദ്യങ്ങള്‍ വായിച്ചു കണ്ടപ്പോള്‍ വളരെ അത്ഭുതം തോന്നി. ഉദുമ നിയോജക മണ്ഡലത്തിന്റെ നീറുന്ന നിരവധി പ്രശ്‌നങ്ങളെല്ലാം ഒളിപ്പിച്ചു വെച്ച് സൗമ്യശീലനായ നമ്മുടെ എം. ല്‍. എ. ഒരു വ്യക്തിയെക്കുറിച്ചു ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു. തന്റെ മണ്ഡലത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതമായ പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചോദ്യം. ആയതു കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയും ഉദുമ നിയോജക മണ്ഡലക്കാരനുമായ ബി.എം.ജമാലിനെക്കുറിച്ചാണ്. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ ?, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വിശദശാംശങ്ങള്‍ ലഭ്യമാക്കാമോ?, അന്വേഷണത്തിന്റെ നിലവിലുള്ള സ്ഥിതി വെളിപ്പെടുത്താമോ എന്നൊക്കെയാണ് ചോദ്യങ്ങള്‍.

മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാവുകയോ, പൊതു സമൂഹം മൊത്തത്തില്‍ ആവശ്യപ്പെടുകയോ, ഏതെങ്കിലും സംഘടന പോലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ചു എന്ത് ഉത്ഖണ്ഠയാണ് കര്ഷകശ്രീമാനായ എം.ല്‍.എ. യ്ക് ഉണ്ടായത്?.അറിയാന്‍ ആകാംക്ഷയുണ്ട്. കാരണം വിലപ്പെട്ട സമയം ഉപയോഗിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഉന്നയിച്ച ചോദ്യമായിരുന്നതുകൊണ്ട്. ജനത്തെ മറന്നു ഒരു വ്യക്തിഹത്യയിലേക്കുള്ള മാര്‍ഗം തേടി ചോദ്യമെഴുതിയ രചനയില്‍ ആരാണ് മഷി ഒഴിച്ച് കൊടുത്ത്?. സാമ്പത്തിക ക്രയവിക്രയങ്ങളുടെയും,രാഷ്ട്രീയ പ്രതികാരത്തിന്റെയും കറപുരളാത്ത കുപ്പായമാണ് ധരിക്കുന്നതെങ്കില്‍ മഷിയൊഴിച്ചു കൂലി ചോദ്യം ചോദിപ്പിച്ച കേന്ദ്രം ഏതാണെന്നു നമുക്കറിയേണ്ടതുണ്ട്.

ബി.എം. ജമാലിന്റെ പത്തു വര്‍ഷത്തെ ശംബള വരുമാനം 5900139 / രൂപയാണെന്നും 8668040/ രൂപ ചിലവഴിച്ചുട്ടെണ്ടെന്നും, ആയതു വഴി 2767901/ രൂപയുടെ വരവില്‍ കവിഞ്ഞ വരുമാനമുണ്ടെന്നു പറഞ്ഞായിരുന്നു കാള പെറ്റു കയറെടുത്തു എന്ന രീതിയില്‍ റെയ്ഡും കോലാഹലവും നടത്തിയത്. റെയ്ഡിന് ശേഷം വിജിലന്‍സ് തന്നെ ശേഖരിച്ച രേഖകള്‍ പ്രകാരം ബി.എം. ജമാലിന്റെ ശംബള വരുമാനം 10400112 / രൂപയാണെന്നും, ചിലവിനത്തില്‍ വീട്ടു വാടകയായി കാണിച്ച 2680000 / രൂപ വിജിലന്‍സിന്റെ ഭാവനാസൃഷ്ടിയാണെന്നും, ബി .എം. ജമാല്‍ താമസിച്ചിരുന്നത് ഔദ്യോഗിക വസതിയിലായിരുന്നതിനാല്‍ വാടക നല്‍കിയിരുന്നത് ബോര്‍ഡ് ആയിരുന്നു എന്നും കണ്ടെത്തിയിട്ടുള്ളതുമാണ്.എന്ന് വെച്ചാല്‍ ചെലവ് കഴിച്ചു 3688142 / രൂപ കൂടി ബാക്കി വേണം. ( വേണമെങ്കില്‍ 3688142 / രൂപ എന്ത് ചെയ്തു എന്നറിയാന്‍ ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ എം.എല്‍.എ.ക്കു സഭയില്‍ ആവശ്യപ്പെടാവുന്നതാണ് ). ആര്‍ക്കോ വേണ്ടി റെയ്ഡ് നടത്തിയ വിജിലന്‍സ് എസ്. പി. മരണപ്പെട്ടതും, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി.ക്കെതിരെ എടപ്പാള്‍  പീഡനക്കേസില്‍ പ്രതിയായ 'സ്വര്‍ണക്കുട്ടി' ക്കു വേണ്ടി തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചതും യാദൃശ്ചികം മാത്രം. എം.എല്‍.എ. യുടെ ചോദ്യങ്ങള്‍ക്കു സ്വന്തം സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഖേന ശേഖരിച്ച മേല്‍ വിവരങ്ങളടങ്ങിയ ഉത്തരം കണ്ട് എം.എല്‍.എ. യ്‌ക്കൊപ്പം ഞെട്ടിയതാര്.

സസ്‌നേഹം,
അഡ്വ. എ . ഗോവിന്ദന്‍ നായര്‍,ഡി.സി.സി. ജനറല്‍ സെക്രട്ടറി, കാസര്‍കോട്.

ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ നിയമസഭാ ചോദ്യത്തിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി രംഗത്ത്; എംഎല്‍എ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ ചോദിക്കാതെ വ്യക്തിഹത്യയ്ക്കു വേണ്ടി ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് ആരോപണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Political party, Politics, Uduma, MLA, K.Kunhiraman MLA, Social-Media, DCC General Secretary against Uduma MLA K.Kunhiraman
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL