'നല്ല പരിഗണനയിൽ സന്തോഷം'! കാസർകോട്ട് മുസ്ലിം ലീഗിന്റെ പിന്തുണയിൽ ദളിത് മുന്നേറ്റം: 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
● ജില്ലാ പഞ്ചായത്ത് പെരിയ, ദേലംപാടി, ബദിയടുക്ക ജനറൽ സീറ്റുകൾ നൽകി.
● ലക്ഷ്മണ പെരിയടുക്ക, ജിഷ രാജു, എ പ്രേമ എന്നിവർ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു.
● കാസർകോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളിലും ദളിത് ലീഗ് സ്ഥാനാർത്ഥികളുണ്ട്.
● വോട്ടർമാർ സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.
● സംസ്ഥാന സെക്രട്ടറി കലാഭവൻ രാജു ഉൾപ്പെടെയുള്ളവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാസർകോട്: (KasargodVartha) തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദളിത് ലീഗിനെ മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി നല്ല വിധേന പരിഗണിച്ചതായി ദളിത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹി കൾ പത്രസമ്മേള നത്തിൽ അറിയിച്ചു. ജില്ലയിലുടനീളം 25 ദളിത് ലീഗ് പ്രവർ ത്തകരാണ് മത്സര രംഗത്തുള്ളത്. ഇതിൽ 13 പേർ മത്സരിക്കുന്നത് ജനറൽ സീറ്റിലാണ്. ജില്ലാ പഞ്ചായത്ത് പെരിയ,ദേലംപാടി, ബദിയടുക്ക ജനറൽ സീറ്റുകളാണ് ദളിത് ലീഗിന് നൽകിയത്.
ബദിയടുക്ക ഡിവി ഷനിൽ ലക്ഷ്മണ പെരിയടുക്ക, പെരിയ ഡിവിഷനിൽ ജിഷ രാജു എന്നിവർ സ്വതന്ത്ര സ്ഥാനാർ ത്ഥികളായും ദേലമ്പാടി ഡിവിഷനിൽ എ പ്രേമയും ജനവിധി തേടുന്നു.
മറ്റു വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ:നാഗേഷ് മഞ്ചേശ്വരം (മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷൻ) എം രഞ്ജിത (കാറഡുക്ക പഞ്ചായത്ത് മുളിയാർ ഡിവിഷൻ) കെബിന്ദു(കാസർകോട് മുനിസിപ്പാലിറ്റി ചാലക്കുന്ന് വാർഡ്)
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നിലാങ്കര വാർഡിൽ ബിന്ദുപ്രകാശ് (സ്വതന്ത്ര)കുറുന്തൂരിൽ എംവി സ്മിത,ആവിയിൽ (എസ്.സി) വി ശിവരാമൻ എന്നിവർ മത്സരിക്കുന്നു.
അശോക കോടിബയൽ (മംഗൽ പ്പാടി പഞ്ചായത്ത് (ബന്തിയോട് എസ്.സി വാർഡ്) രത്നാകരൻ (മഞ്ചേശ്വരം പഞ്ചായത്ത് ബങ്കര മഞ്ചേശ്വരം എസ്.സി വാർഡ്) നാരായണ (വോർക്കാടി പഞ്ചായത്ത് പാവൂർ എസ്.സി വാർഡ്) വസന്തൻ അജക്കോട് (ചെങ്കള പഞ്ചായത്ത് പടിഞ്ഞാർ മൂല എസ്.സി വാർഡ്) ധർമ്മ പാലൻ ദാരില്ലത്ത് (മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മൊഗർ എസ്.സി വാർഡ്) സാവിത്രി ഗോപാലൻ (സ്വതന്ത്ര)ബദിയടുക്ക പഞ്ചായത്ത് മെഡിക്കൽ കോളജ് വാർഡ്, പിജെ പ്രജ്ഞ (ബദിയടുക്ക പഞ്ചായത്ത് ചെർളടുക്ക എസ്.സി വാർഡ്) ബാബു ഗുരുവാര (ബെള്ളൂർ പഞ്ചായത്ത് പനയാല (എസ് സി വാർഡ്) രമ മുരളീധരൻ (സ്വതന്ത്ര - ചെമ്മനാട് പഞ്ചായത്ത് പെരുമ്പള വാർഡ്)രമേശൻ മുതലപ്പാറ (മുളിയാർ പഞ്ചായത്ത് ബോവിക്കാനം എസ് സി വാർഡ്) കെ കുമാരൻ (പള്ളിക്കര പഞ്ചായത്ത് ബംഗാട് എസ്.സി വാർഡ്) സരിജ ബാബു - സ്വതന്ത്ര (പുല്ലൂർ പെരിയ പഞ്ചായത്ത് അമ്പലത്തറ വാർഡ്) എം ബിന്ദു - സ്വതന്ത്ര (അജാനൂർ പഞ്ചായത്ത് ഇട്ടമ്മൽ വാർഡ്)സുപ്രിയ അജിത്ത് - സ്വതന്ത്ര (പനത്തടി പഞ്ചായത്ത് പാണത്തൂർ വാർഡ്)പവിത്രൻ പയനി (പടന്നപഞ്ചായത്ത് കാവുന്തല വാർഡ്) ദിലീപ് കുമാർ - സ്വതന്ത്രൻ (ചെറുവത്തൂർ പഞ്ചായത്ത് ചെറുവത്തൂർ വാർഡ്) മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ സ്ഥാനാർത്ഥികളും വോട്ടർ മാരെ നേരിൽ കാണുമെന്നും വൻ ഭൂരിപക്ഷത്തോടെ സ്ഥാനാർത്ഥി കളെ വിജയിപ്പിക്കണമെന്നും ദളിത് ലീഗ് നേതാക്കൾ അഭ്യർത്ഥിച്ചു

പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കലാഭവൻ രാജു ,ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണ, ജനറൽ സെക്രട്ടറി രമേശൻ മുതലപ്പാറ, കാസർകോട് മണ്ഡലം പ്രസിഡന്റ് ശശി അജക്കോട്, സ്ഥാനാർത്ഥികളായ ലക്ഷ്മണ പെരിയടുക്ക,എ പ്രേമ,ജിഷ രാജു എന്നിവർ പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ദളിത് ലീഗ് 25 സീറ്റുകളിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള വാർത്ത പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Dalit League fields 25 candidates, including 13 in general seats, in Kasaragod local body elections, thanks to Muslim League support.
#DalitLeague #MuslimLeague #Kasaragod #LocalElection #KeralaPolitics #Election2025






