എസ്എഫ്ഐ സമരത്തെ തുടർന്ന് പരീക്ഷ തടസ്സപ്പെട്ടു; വിസിക്കെതിരെ എബിവിപി പ്രതിഷേധം
● വൈസ് ചാൻസിലറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് എബിവിപി രംഗത്തെത്തി
● വിസിയുടെ കോലം കത്തിച്ച് എബിവിപി പ്രവർത്തകർ പ്രതിഷേധിച്ചു
● വിഷയം വൈസ് ചാൻസിലർ വിദ്യാർഥികളോട് വിശദീകരിക്കണമെന്ന് എബിവിപി ആവശ്യം
● എബിവിപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിനവ് തുണേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു
പെരിയ: (KasargodVartha) എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ദേശീയവ്യാപക സമരത്തിന്റെ ഭാഗമായി കേരള കേന്ദ്ര സർവകലാശാലയിൽ പരീക്ഷകൾ തടസ്സപ്പെട്ടു. സമരത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് പ്രവേശിക്കുകയും അവിടെ നടന്നുകൊണ്ടിരുന്ന പരീക്ഷകൾ തടസ്സപ്പെടുത്തുകയും ചെയ്തു.
തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം വൈസ് ചാൻസിലറുടെ നിർദേശപ്രകാരം സർവകലാശാല രജിസ്ട്രാർ ഔദ്യോഗിക ഇ-മെയിൽ വഴി വിദ്യാർഥികൾക്കും ഡിപ്പാർട്മെന്റ് മേധാവികൾക്കും അവധി അറിയിപ്പ് നൽകിയത് ചട്ടവിരുദ്ധവും എസ്എഫ്ഐയ്ക്ക് വിടുപണി ചെയ്യുകയാണ് വിസി എന്നും എബിവിപി ആരോപിച്ചു.
കോലം കത്തിച്ച് പ്രതിഷേധം
സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി പ്രവർത്തകർ വൈസ് ചാൻസിലറുടെ കോലം കത്തിച്ചു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് എബിവിപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിനവ് തുണേരി സംസാരിച്ചു. ഈ വിഷയത്തിൽ വൈസ് ചാൻസിലർ വിദ്യാർഥികളോട് വിശദീകരണം നൽകാൻ എബിവിപി ആവശ്യപ്പെട്ടു.
നേതൃത്വം നൽകി നേതാക്കൾ
പ്രതിഷേധത്തിൽ എബിവിപി യൂണിറ്റ് പ്രസിഡന്റ് ജയരാജ് ബട്ട്, സംസ്ഥാന സമിതി അംഗം അംഗം ആർ ആദർശ് എന്നിവർ നേതൃത്വം നൽകി.
കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: ABVP protested against CUK VC for postponing exams due to an SFI strike.
#CentralUniversityKerala #ABVPProtest #SFIStrike #KeralaNews #StudentProtest #PeriyaNews #AparnaNews






