CT Ahmed Ali honored | കേരളത്തില്‍ അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ മന്ത്രി സി ടി അഹ് മദ് അലിയെ യുഡിഎഫ് ആദരിച്ചു; മാതൃകാ പൊതുപ്രവര്‍ത്തകനെന്ന് ഉമ്മന്‍ ചാണ്ടി
Jun 8, 2022, 21:51 IST
കാസര്‍കോട്: (www.kasargodvartha.com) സി ടി അഹ് മദ് അലി ഒച്ചപ്പാട് ഇല്ലാത്ത മാതൃകാ പൊതുപ്രവര്‍ത്തകനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന സി ടി അഹ്മദ് അലി നടത്തിയ ഇടപെടലും പ്രവര്‍ത്തനവും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ പഞ്ചായത് നഗരപാലിക ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച സി ടി അഹ് മദ് അലിക്ക് യുഡിഎഫ് കാസര്‍കോട് ജില്ലാ കമറ്റിയുടെ ആദരവ് പരിപാടി മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം ജനപ്രതിനിധി ആയിരുന്നപ്പോള്‍ സൗമ്യതയോടെയുള്ള സമ്മര്‍ദം കൊണ്ട് വിവിധ പദ്ധതികള്‍ കാസര്‍കോടേക്ക് കൊണ്ടുവന്ന നേതാവാണ് സി ടി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ അടുത്തറിയാന്‍ ഒരുപാട് അവസരം ലഭിച്ചിട്ടുണ്ട്. സൗമ്യതയോടെയാണ് എല്ലായ്പ്പോഴും സംസാരിച്ച് കൊണ്ടിരിക്കുന്നതെങ്കിലും മനസിലുള്ള കാര്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സാധിച്ചിരുന്നു.
സൗമ്യതയോടെയുള്ള സമ്മര്‍ദമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അധികാര വികേന്ദ്രീകരണത്തിന്റെ നിയമ നിര്‍മാണം നടത്തുമ്പോഴും പിന്നീട് പഞ്ചായതുകള്‍ക്കും നഗരസഭകള്‍ക്കും ഇതുസംബന്ധിച്ച ചുമതല നല്‍കുമ്പോഴും അദ്ദേഹമായിരുന്നു മന്ത്രി. അധികാര വികേന്ദ്രീകരണത്തിനായി കേരളത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ജനപ്രതിനിധിയായിരുന്നു സിടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ജെനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എം ഉമര്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സോണി സെബാസ്റ്റ്യന്‍, പി കെ ഫൈസല്‍, കെ പി കുഞ്ഞിക്കണ്ണന്‍, ജെറ്റോ ജോസഫ്, ഹരീഷ് ബി നമ്പ്യാര്‍, കെ നീലകണ്ഠന്‍, ഹകീം കുന്നില്‍, എ അബ്ദുര്‍ റഹ്മാന്‍, ആന്റക്‌സ് ജോസഫ്, പി വി തമ്പാന്‍, ഖാദര്‍ മാങ്ങാട്, കരുണാകരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി വി അടിയോടി മാസ്റ്റര്‍, വികെപി ഹമീദലി, യഹ് യ തളങ്കര, കെ മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Keywords: CT Ahmed Ali honored by UDF, Kasaragod, News, Oommen Chandy, Inauguration, Politics, Top-Headlines, Kerala.