CT Ahmad Ali | 'മുക്കിന് മുക്കിന് മദ്യശാലകള്‍'; ലഹരി മാഫിയകളെ അടിച്ചൊതുക്കുന്നതില്‍ സര്‍കാര്‍ സംവിധാനം പരാജയമെന്ന് സിടി അഹ്മദ് അലി
Dec 9, 2022, 21:19 IST
ചെര്‍ക്കള: (www.kasargodvartha.com) ലഹരി മാഫിയകളെ അടിച്ചൊതുക്കുന്നതില്‍ സര്‍കാര്‍ സംവിധാനം പരാജയമാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹ്മദ് അലി ആരോപിച്ചു. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ലാഭം മാത്രം ലക്ഷ്യ ത്തോടെ മുക്കിനു മുക്കിന് മദ്യശാലകള്‍ തുറന്നുവെച്ച സര്‍കാറിന് ലഹരി മാഫിയകളോടും ഉദാരസമീപനമാണ്. കുടുംബ ബന്ധവും, സാമൂഹ്യ വ്യവസ്ഥിതിയും അട്ടിമറിച്ച് നാടിന്റെ സൈ്വര്യം കെടുത്തുന്നവരായി മാറുന്നതിന് പകരം ക്രിയാത്മകതയുടെയും ധിഷണതയുടെയും പാതയില്‍ മുന്നേറാന്‍ യുവത പാകപ്പെടണമെന്ന് അദ്ദേഹാം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ചെങ്കള പഞ്ചായത് കമിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിടി അഹ്മദ് അലി. ചടങ്ങില്‍ ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. അബൂബകര്‍ എതിര്‍ത്തോട് സ്വാഗതം പറഞ്ഞു. ഫാദര്‍ ബേബി മാത്യു, സിദ്ദീഖ് നദ് വി ചേറൂര്‍ എന്നിവര്‍ മുഖ്യതിഥികളായി സംബന്ധിച്ചു.
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സി വി ജെയിംസ്, അബ്ബാസ് ടിഎം, ഖാദര്‍ പാലോത്ത്, കെ കുഞ്ഞി കൃഷ്ണന്‍ നായര്‍, ഖാദര്‍ ബദ്രിയ എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍ കുഞ്ഞി പൈക്ക, ഹസൈനാര്‍ ബദ്രിയ, അമീര്‍ ഖാസി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, സി ടി റിയാസ്, കബീര്‍ ചെര്‍ക്കള, ദീപക് യാദവ്, സിദ്ധ ചെര്‍ക്കള, ഫൈസല്‍ പൊടിപ്പള്ളം, എന്‍എ അഹ്മദ് ചേരൂര്‍, വിനോദ് കുമാര്‍ കെകെ പുറം സംബന്ധിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ നന്ദി പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Cherkala, Government, Drugs, Liquor-Drinking, Political-News, Politics, CT Ahmad Ali, CT Ahmad Ali said that government system failed to crack down on drug mafias.
< !- START disable copy paste -->