city-gold-ad-for-blogger

ഞായറാഴ്ച മുസ്ലിം ലീഗിന്റെ നിർണായക യോഗം; സ്ഥാനാർത്ഥികൾ ഒരാഴ്ചയ്ക്കകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: (www.kasargodvartha.com 05.03.2021) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച മുസ്ലിം ലീഗിന്റെ നിർണായക യോഗം; സ്ഥാനാർത്ഥികൾ ഒരാഴ്ചയ്ക്കകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

നിയമസഭാ സ്ഥാനാർത്ഥികൾക്കൊപ്പം മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയേയും പ്രഖ്യാപിക്കും. യുഡിഫുമായിട്ടുള്ള സീറ്റ് വിഭജനത്തില്‍ തീര്‍ക്കാവുന്ന ചില പ്രശ്‌നങ്ങള്‍ കൂടി ബാക്കിയുണ്ട്. സ്വാദിഖ് അലി ശി​ഹാ​ബ്​ തങ്ങ​ൾ നയിക്കുന്ന ജാഥ ശനിയാഴ്ച സമാപിക്കും. അതിന് ശേഷം ഞായറാഴ്ച മുസ്ലിം ലീഗ് ഭാരവാഹികളുടെയും ജില്ലാ മണ്ഡലം നേതാക്കളുടെയും യോഗം നടക്കും. അതിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള ചർചകൾ നടക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഞായറാഴ്ചത്തെ യോഗം നിർണായകമായിരിക്കും. മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ ഏഴാം തീയതിയോടെ അറിയാനാകുമെന്നാണ് കരുതുന്നത്.

Keywords:  Kerala, News, Kasaragod, Top-Headlines, P.K.Kunhalikutty, Muslim-league, Politics, Political party, Niyamasabha-Election-2021, Crucial meeting of the Muslim League on Sunday; PK Kunhalikutty said that the candidates will be announced in a week.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia