city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM Victory | ഉപതിരഞ്ഞെടുപ്പ് നടന്ന കാസർകോട്ടെ മൂന്ന് ഗ്രാമപഞ്ചായത് വാർഡുകളിലും സിപിഎമ്മിന് ജയം; രണ്ടിടത്ത് തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

CPM victories in Kasaragod by-elections
Photo: Arranged

● കോടോംബേളൂർ പഞ്ചായതിലെ അഞ്ചാം വാർഡ് അയറോട്ട് സൂര്യ ഗോപാലൻ ജയിച്ചു. 
● മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്നിൽ ഒ നിഷ ജയിച്ചു. 
● കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ കെ സുകുമാരൻ ജയിച്ചു. 

കാസർകോട്: (KasargodVartha) ഉപതിരഞ്ഞെടുപ്പ് നടന്ന കാസർകോട്ടെ മൂന്ന് ഗ്രാമപഞ്ചായത് വാർഡുകളിലും സിപിഎമ്മിന് ജയം. കോടോംബേളൂർ പഞ്ചായതിലെ അഞ്ചാം വാർഡ് അയറോട്ട് സിപിഎമ്മിലെ സൂര്യ ഗോപാലൻ 100 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സൂര്യ ഗോപാലന് 512 വോട്ടും എതിരാളിയായ കോൺഗ്രസിലെ വി ജെ സുനു (സുനു രാജേഷ്‌) വിന് 412 വോട്ടും ലഭിച്ചു.

മടിക്കൈ പഞ്ചായത്തിലെ എട്ടാം വാർഡ് കോളിക്കുന്നിൽ ഒ നിഷ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പള്ളിപ്പാറ കെ സുകുമാരൻ എന്നിവർ എതിരില്ലാതെ വിജയിച്ചു. മൂന്നും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. നിലവിലെ പഞ്ചായത്ത് മെമ്പർ ബിന്ദു കൃഷ്ണയ്ക്ക് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് അയറോട്ട്  ഉപതെരഞ്ഞെടുപ്പ് നടന്നത്.

CPM victories in Kasaragod by-elections

കയ്യൂർ - ചീമേനി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കെ പി വത്സലൻ അന്തരിച്ചതിനെത്തുടർന്നാണ്‌ പള്ളിപ്പാറയിൽ ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. സിപിഎം ചീമേനി ഈസ്‌റ്റ്‌ ലോകൽ കമ്മിറ്റി അംഗമാണ്‌ വിജയിച്ച പള്ളിപ്പാറ ഇടത്തിനാംകുഴി സ്വദേശിയായ സുകുമാരൻ. ചീമേനി സർവീസ്‌ സഹകരണ ബാങ്ക്‌ മുൻ ജീവനക്കാരനും കേരളാ കോ - ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ മുൻ ഏരിയാ കമ്മിറ്റി അംഗവുമാണ്‌.

മടിക്കൈ പഞ്ചായത്ത്‌ കോളിക്കുന്ന് വാർഡംഗമായിരുന്ന പി പി ലീല സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്‌ രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. സിപിഎം കോളിക്കുന്ന് സെക്കന്റ്‌ ബ്രാഞ്ച് അംഗമാണ്‌ വിജയിച്ച ഉഷ. എൻആർഇജി വർക്കേഴ്സ് യൂണിയൻ  വാർഡ്‌ സെക്രട്ടറി,  വാർഡ് കുടുംബശ്രീ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.  

സംസ്ഥാനത്തെ വയനാട് ഒഴികെ 13 ജില്ലകളിലെ 30 തദ്ദേശസ്ഥാപന വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നതിനാൽ വോട്ടെടുപ്പ് നടന്നിരുന്നില്ല.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


CPM secured victories in Kasaragod's three Gram Panchayat wards in the recent by-elections, with two candidates winning unopposed.

#CPMVictory #KasaragodByElection #GramPanchayatElection #KeralaPolitics #ElectionResults #LocalElection

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia