city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM Rallies | എല്‍ഡിഎഫിനും പാര്‍ടിക്കും എതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാൻ സിപിഎം; ജൂലൈ 15 മുതല്‍ 26 വരെ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും; വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും

കാസര്‍കോട്: (www.kasargodvartha.com) പാര്‍ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷ സര്‍കാരിനും എതിരെ നടത്തിക്കൊണ്ടിരിക്കുന്ന കള്ളപ്രചാരവേലകളെ തുറന്നു കാട്ടുന്നതിനായി ജൂലൈ 15 മുതല്‍ 26 വരെ വിവിധ ഏരിയകളില്‍ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ഏരിയയ്ക്കകത്തും ഉദ്ഘാടന പരിപാടിയടക്കം നാല് ദിവസങ്ങളിലായിട്ടാണ് പര്യടനം നടക്കുക. ജില്ല, ഏരിയാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ജാഥകള്‍ക്ക് ഒരു ലോകലില്‍ രണ്ടുകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ആയിരങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.
                        
CPM Rallies | എല്‍ഡിഎഫിനും പാര്‍ടിക്കും എതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാൻ സിപിഎം; ജൂലൈ 15 മുതല്‍ 26 വരെ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും; വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും

15ന് ചെറുവത്തൂര്‍ ഏരിയാജാഥ കാരിയില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 16 മുതല്‍ 18 വരെയാണ് പര്യടനം. ജില്ലാ കമിറ്റിയംഗം കെ പി വത്സലന്‍ ജാഥാ ലീഡറും ഏരിയാസെക്രടറി കെ സുധാകരന്‍ ജാഥാ മാനജരുമായിരിക്കും. 16ന് തൃക്കരിപ്പൂര്‍ ഏരിയാജാഥ കാലിക്കടവില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 17 മുതല്‍ 19 വരെ പര്യടനം നടത്തും. ഏരിയാസെക്രടറി ഇ കുഞ്ഞിരാമന്‍ ജാഥാലീഡറും ജില്ലാ കമിറ്റിയംഗം കെ വി ജനാര്‍ധനന്‍ ജാഥാമാനജറുമാകും.


17ന് നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഏരിയാ ജാഥകള്‍ ഉദ്ഘാടനം ചെയ്യും. 18 മുതല്‍ 20 വരെ പര്യടനം നടത്തും. നീലേശ്വരം ജാഥ ചായ്യോം ഷോപിങ് കോംപ്ലക്സില്‍ കേന്ദ്രകമിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രടറിയറ്റംഗം സി പ്രഭാകരന്‍ ജാഥാലീഡറും ഏരിയാസെക്രടറി എം രാജന്‍ ജാഥാമാനജറുമാകും. കാഞ്ഞങ്ങാട് ഏരിയാജാഥ പുതുക്കൈയില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഏരിയാസെക്രടറി കെ രാജ്മോഹന്‍ ജാഥാലീഡറും ഏരിയാകമിറ്റിയംഗം ടി വി കരിയന്‍ ജാഥാമാനജറുമാകും. ഉദുമ ഏരിയാജാഥ കൂട്ടക്കനിയില്‍ സംസ്ഥാന കമിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമിറ്റിയംഗം കെ കുഞ്ഞിരാമന്‍ ജാഥാലീഡറും ഏരിയാസെക്രടറി മധു മുതിയക്കാല്‍ ജാഥാ മാനജറുമാകും.

18ന് ഏളേരി ഏരിയാ ജാഥ ബളാലില്‍ കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 18 മുതല്‍ 20 വരെ പര്യടനം നടത്തും. ജില്ലാസെക്രടറിയറ്റംഗം പി ജനാര്‍ധനന്‍ ജാഥാലീഡറും ഏരിയാസെക്രടറി ടി കെ സുകുമാരന്‍ ജാഥാമാനജറുമാകും. 22ന് കുമ്പള ഏരിയാജാഥ മുണ്ട്യത്തടുക്കയില്‍ സംസ്ഥാന കമിറ്റിയംഗം അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. 23 മുതല്‍ 25 വരെ പര്യടനം നടത്തും. ജില്ലാ സെക്രടറിയറ്റംഗം വി വി രമേശന്‍ ജാഥാലീഡറും ജില്ലാ കമിറ്റിയംഗം പി കെ രഘുദേവന്‍ ജാഥാമാനജറുമാകും.

23ന് പനത്തടി, കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ജാഥകള്‍ പ്രയാണം തുടങ്ങും. കാസര്‍കോട് ജാഥ 23 മുതല്‍ 25 വരെയും മറ്റുജാഥകള്‍ 24 മുതല്‍ 26 വരെയും പര്യടനം നടത്തും. കാസര്‍കോട് ജാഥ പാടിയില്‍ മുന്‍ കേന്ദ്രകമിറ്റിയംഗം പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രടറിയറ്റംഗം എം സുമതി ജാഥാലീഡറും ജില്ലാകമിറ്റിയംഗം ടി എം എ കരീം ജാഥാമാനജറുമാകും. പനത്തടി ജാഥ കല്ലപ്പള്ളിയില്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രടറിയറ്റംഗം സാബു എബ്രഹാം ജാഥാലീഡറും ഏരിയാ സെക്രടറി ഒക്ലാവ് കൃഷ്ണന്‍ ജാഥാമാനജറുമാകും.

കാറഡുക്ക ജാഥ ദേലംപാടിയില്‍ സംസ്ഥാന കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രടറിയറ്റംഗം വി കെ രാജന്‍ ജാഥാലീഡറും ഏരിയാസെക്രടറി എം മാധവന്‍ ജാഥാമാനജറുമാകും. മഞ്ചേശ്വരം ജാഥ കുഞ്ചത്തൂരില്‍ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ജാഥാലീഡറും ജില്ലാസെക്രടറിയറ്റംഗം കെ ആര്‍ ജയാനന്ദ ജാഥാമാനജറുമാകും. 24ന് ബേഡകം ജാഥ ബന്തടുക്ക മൊട്ടയില്‍ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമിറ്റിയംഗം ഇ പത്മാവതി ജാഥക്യാപ്റ്റനും ഏരിയാ കമിറ്റിയംഗം ജയപുരം ദാമോദരന്‍ ജാഥാമാനജറുമാകും.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും, ഹിന്ദുത്വ വല്‍ക്കരണത്തിനും വേണ്ടി കേന്ദ്രസര്‍കാരും സംഘപരിവാര്‍ ശക്തികളും നടത്തുന്ന പ്രചരണങ്ങള്‍, ജന ജീവിതം ദുസഹമാക്കുന്ന കേന്ദ്ര സര്‍കാര്‍ നടപടികള്‍, സ്വകാര്യവല്‍കരണ നയം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്‍ഐസി, ദേശീയപാതകള്‍, റെയില്‍വെ, വീമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണ ശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ എന്നിവയടക്കം 12 മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 20 ഇനം പൊതു ആസ്തികള്‍ വില്‍പനയ്ക്ക് വെക്കാനുള്ള നടപടികള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമണങ്ങള്‍, ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയത എന്നിവയ്ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജാഥകള്‍ നടത്തുന്നതെന്ന് എം വി ബാലകൃഷ്ണന്‍മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം നേതാക്കളായ കെ ആര്‍ ജയാനന്ദന്‍, വി കെ രാജന്‍ എന്നിവരും സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, CPM, Rally, LDF, Politics, Political Party, Government, CPM will organize vehicle campaign rallies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia