city-gold-ad-for-blogger

കാസര്‍കോട്ട് പാര്‍ട്ടിക്ക് എതിരാളികളില്ലാത്ത ഉരുക്കുകോട്ടയിലും വോട്ടുചോര്‍ച്ച; ആശങ്കയോടെ സിപിഎം നേതൃത്വം, യുഡിഎഫിന് 100ല്‍ താഴെയും ബിജെപിക്ക് 10ല്‍ താഴെയും വോട്ടുകളെ ലഭിക്കുകയുള്ളൂവെന്ന് റിപോര്‍ട്ട് നല്‍കിയ പ്രാദേശിക നേതൃത്വം ഫലം വന്നപ്പോള്‍ ഞെട്ടി

നീലേശ്വരം: (www.kasargodvartha.com 25.05.2019) കാസര്‍കോട്ട് പാര്‍ട്ടിക്ക് എതിരാളികളില്ലാത്ത ഉരുക്കുകോട്ടയിലും വോട്ടുചോര്‍ച്ചയുണ്ടായത് സിപിഎം നേതൃത്വത്തെ ആശങ്കയിലാക്കി. സഖാക്കള്‍ അറിയാതെ ഈച്ച പോലും പറക്കില്ലെന്ന സ്ഥിതിയുള്ള ബങ്കളത്തെ വോട്ടുചോര്‍ച്ചയാണ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. എന്നും സിപിഎമ്മിനൊപ്പം അടിയുറച്ച് നിന്ന ബങ്കളത്തെ മൂന്ന് ബൂത്തുകളില്‍ നിന്നും കാര്യമായ വോട്ടുചോര്‍ച്ചയാണുണ്ടായിരിക്കുന്നത്.

യുഡിഎഫിന് 100ല്‍ താഴെയും ബിജെപിക്ക് 10ല്‍ താഴെയും വോട്ടുകളെ ലഭിക്കുകയുള്ളൂവെന്ന് വോട്ടെടുപ്പ് കഴിഞ്ഞ ശേഷം വിലയിരുത്തി റിപോര്‍ട്ട് നല്‍കിയ പ്രാദേശിക നേതൃത്വം ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. ബങ്കളം കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് ബൂത്തുകളില്‍ നിന്നായി 418 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫിന്റെ ചരിത്രത്തില്‍ കിട്ടുന്ന ഏറ്റവും വലിയ വോട്ടാണിത്. ഇതേ മൂന്നു ബൂത്തുകളില്‍ നിന്ന് ബിജെപിക്ക് 134 വോട്ടുകളും കിട്ടിയിട്ടുണ്ട്.

കാസര്‍കോട്ട് പാര്‍ട്ടിക്ക് എതിരാളികളില്ലാത്ത ഉരുക്കുകോട്ടയിലും വോട്ടുചോര്‍ച്ച; ആശങ്കയോടെ സിപിഎം നേതൃത്വം, യുഡിഎഫിന് 100ല്‍ താഴെയും ബിജെപിക്ക് 10ല്‍ താഴെയും വോട്ടുകളെ ലഭിക്കുകയുള്ളൂവെന്ന് റിപോര്‍ട്ട് നല്‍കിയ പ്രാദേശിക നേതൃത്വം ഫലം വന്നപ്പോള്‍ ഞെട്ടി

എന്നും ഇടതുപക്ഷത്തെ മാത്രം നെഞ്ചേറ്റിയ ബങ്കളത്ത് ഇട്ടാവട്ടത്തിലുള്ള മൂന്ന് ബൂത്തുകളില്‍ ബിജെപിക്കും യുഡിഎഫിനുമായി 552 വോട്ടുകള്‍ ലഭിച്ചത് പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത് ഏറെ ഗൗരവത്തില്‍ വിലയിരുത്തേണ്ടതാണെന്ന് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. പുതുതായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കിയവരും, അനുഭാവി ഗ്രൂപ്പുകളിലും പെട്ടവരുള്‍പ്പെടെ വോട്ടുചോര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതേനില തുടര്‍ന്നാല്‍ പാര്‍ട്ടി ചെങ്കോട്ടയില്‍ നിന്നും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡ് തന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുള്ളിലുണ്ട്.

Keywords:  Kerala, News, Neeleswaram, CPM, Politics, Election, Kasaragod, UDF, BJP, CPM Votes leaked in Bangalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia