കൊലക്കത്തിക്കിരയായ യുവാക്കളുടെ അമ്മമാരുടെ കണ്ണീരില്‍ സി പി എം ചാമ്പലാവും - വനിതാലീഗ്
Apr 8, 2021, 22:09 IST
കാസര്‍കോട്: (www.kasargodvartha.com 08.04.2021) കൊലക്കത്തിക്കിരയായ യുവാക്കളുടെ അമ്മമാരുടെ കണ്ണീരില്‍ സി പി എം ചാമ്പലാവുമെന്ന് വനിതാലീഗ് ജില്ലാ കമിറ്റി യോഗം. അമ്മമാര്‍ക്ക് സമാധാനം ഉറപ്പു വരുത്താനാവാത്ത എൽ ഡി എഫിൽ നിന്ന് മറ്റൊരുറപ്പും കേരളം ആഗ്രഹിക്കുന്നില്ലെന്നും യോഗം വിമർശിച്ചു. വോട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി പി നസീമ ടീചെര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. ആയിശ സഅദുല്ല, ആയിശ എണ്‍മകജെ, ശകീല മജീദ്, സിയാന ഹനീഫ്, ത്വാഹിറ താജുദ്ദീന്‍, ഖദീജ ഹമീദ് പ്രസംഗിച്ചു.
Keywords: Kerala, News, Kasaragod, Muslim-league, Women, Murder-case, Protest, CPM, Political party, Politics, CPM to be answered for tears of mothers of murdered youth - Women's League.
< !- START disable copy paste -->