city-gold-ad-for-blogger

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി

 BJP leader KK Vinod Kumar speaking to media regarding the BLO death.
Photo: Special Arrangement

● പ്രദേശത്ത് ഗുണ്ടാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് ഭീഷണിപ്പെടുത്തിയത്.
● കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ ബിഎൽഒമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല.
● പെരിങ്ങോം പോലീസ് സിപിഎമ്മിന് അടിമപ്പണി ചെയ്യുന്നതായി ആരോപണം.
● അനീഷ് ജോർജിൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം.

കണ്ണൂർ: (KVARTHA) തങ്ങളുടെ ആളുകളല്ലാതെ മറ്റ് പാർട്ടികളിൽപ്പെട്ടവർ പാടില്ലെന്ന സിപിഎമ്മിന്റെ ഭീഷണിയാണ് ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിന് കാരണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ പറഞ്ഞു. മരണപ്പെട്ട ബിഎൽഒ അനീഷ് ജോർജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി എല്ലാ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാരെ കൂട്ടിയാണ് എസ്ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ) വിവരശേഖരണത്തിന് പോവുക. എന്നാൽ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ മറ്റ് പാർട്ടികളുടെ പ്രതിനിധികൾ വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചു വരുന്നത്. 

സിപിഎം ഭീഷണി അനീഷ് ജോർജിനെ അലട്ടിയിരുന്നുവെന്ന് വ്യക്തമാണ്. ഈ ഭീഷണി അനീഷ് ജോർജ് പലരോടും പറഞ്ഞതായും കെ കെ വിനോദ് കുമാർ വ്യക്തമാക്കി. എസ്ഐആർ പ്രവൃത്തിയിൽ ബിഎൽഒമാർക്ക് ബുദ്ധിമുട്ടില്ലാതെ പോകാൻ കഴിയുന്ന സാഹചര്യമാണ് സാധാരണ ഉണ്ടാവേണ്ടത്.

പ്രദേശത്ത് ഗുണ്ടാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയത്. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ ബിഎൽഒമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് ബിഎൽഒമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെരിങ്ങോം പോലീസ് സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന പോലീസാണ്. അതുകൊണ്ട് പോലീസിന്റെ ഭാഗത്തുനിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അനീഷ് ജോർജിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ എന്നും കെ കെ വിനോദ് കുമാർ പറഞ്ഞു.

ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ പനക്കയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡന്റ് കെ സുനിൽകുമാർ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. ഈ വിഷയം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക. 

Article Summary: BJP leader KK Vinod Kumar alleges CPM threat led to BLO Aneesh George's death in Kannur.

#AneeshGeorge #KasaragodPolitics #CPMVshersusBJP #BLODeath #KeralaPolitics #KKVinodKumar

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia