city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൂലൈ ആറിലെ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ലെന്ന് സിപിഎം അനുകൂല വ്യപാര സംഘടന

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2021) ജൂലായ് ആറിന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ വ്യാപാരി വ്യവസായി സമിതി പങ്കെടുക്കില്ലെന്ന് കാസർകോട് ജില്ലാ പ്രസിഡണ്ട്‌ പി കെ ഗോപാലനും സെക്രടറി രാഘവൻ വെളുത്തോളിയും അറിയിച്ചു.

കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സർകാരിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകിൽ കളിക്കുന്നവർ ലക്ഷ്യമാക്കുന്നതെന്നും ഭൂരിപക്ഷം കടകൾ തുറക്കുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കടയടപ്പ് സമരം നടത്താതെ ഭൂരിപക്ഷം പേർക്കും കട തുറക്കാൻ അനുമതിയില്ലാത്ത ചൊവ്വാഴ്ച കടയടപ്പ് പ്രഖ്യാപിക്കുന്നവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണെന്നും ഭാരവാഹികൾ പറഞ്ഞു.

 
ജൂലൈ ആറിലെ കടയടപ്പു സമരത്തിൽ പങ്കെടുക്കില്ലെന്ന് സിപിഎം അനുകൂല വ്യപാര സംഘടന



കോവിഡ് കുറയുന്നതിനനുസരിച്ച് പരമാവധി ഇളവുകൾ നൽകാൻ ദുരന്തനിവാരണ അതോറിറ്റി മുമ്പാകെ സമിതി നിരന്തരം അഭ്യർഥിച്ചതാണ്. വിപണിയിലെ ഇടപെടലുകൾ യാഥാർഥ്യ ബോധത്തോടെയാവണമെന്ന് സമിതി നേതാക്കൾ അഭ്യർഥിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ പുതിയ മാനദണ്ഡം കാരണം വ്യാപാരികൾക്ക് കട തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാനദണ്ഡങ്ങളിൽ ഇളവ് നൽകി എല്ലാ കടകളുംതുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകാൻ വ്യാപാരി വ്യവസായി സമിതി ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും ഏകോപന സമിതി ഏകപക്ഷീയമായിപ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാൻ വ്യാപാരി വ്യവസായി സമിതിക്ക് ബാധ്യതയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്. രോഗവ്യാപന നിരക്ക് കുറയുന്ന മുറക്ക് ഇളവുകൾ നൽകി കമ്പോളത്തെ സജീവമാക്കി നിർത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, CPM, Trade-union, Merchant, Strike, District, President, Secretary, COVID-19, Shop, Politics, Political party, CPM supportive trade unions has said they will not be part in July 6 strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia