city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്രമം നിര്‍ത്തണമെന്ന് സിപിഎം; ചെറുവത്തൂരില്‍ കുഴപ്പം ഉണ്ടാക്കിയത് പുറത്തുനിന്നെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.kasargodvartha.com 03.01.2017) ജില്ലയിലാകെ അക്രമം നടത്തി നാടിന്റെ സമാധാന ജീവിതം തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് ബിജെപി പിന്തിരിയണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജില്ലയില്‍ അരങ്ങേറിയ അക്രമം ഉന്നത നേതൃത്വം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ആളെ ഇറക്കി കുഴപ്പം ഉണ്ടാക്കി സിപിഎം അക്രമമെന്ന കള്ളപ്രചാരണം സംഘടിപ്പിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ നാടകം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും സിപിഎം നേതൃത്വം പറഞ്ഞു.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെവിടെയും തടയുന്നില്ല. എന്നാല്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച് കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന കള്ളപ്രചാരണം. ചെറുവത്തൂരില്‍ കുഴപ്പം ഉണ്ടാക്കിയത് പുറത്തുനിന്നെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് അവിടെയുള്ള എല്ലാവര്‍ക്കും അറിയാം. അതിനുശേഷം ജാഥയും നടത്തി പ്രവര്‍ത്തകരെല്ലാം പിരിഞ്ഞു പോയതിനുശേഷം വൈകൂന്നേരം നേതാക്കള്‍ ചെറുവത്തൂരിലെത്തി വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

അക്രമം നിര്‍ത്തണമെന്ന് സിപിഎം; ചെറുവത്തൂരില്‍ കുഴപ്പം ഉണ്ടാക്കിയത് പുറത്തുനിന്നെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍


മറ്റുരാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം തടയുന്നത് സിപിഎം നയമല്ല. എന്നാല്‍ ബിജെപി സ്വാധീന കേന്ദ്രങ്ങളില്‍ മറ്റുപാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നിരവധി സംഭവങ്ങള്‍ ജില്ലയിലുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇ ചന്ദ്രശേഖരനെയും മറ്റുനേതാക്കളെയും അക്രമിച്ചത് കേരളം കണ്ടതാണ്. മാവുങ്കാലില്‍ മറ്റാര്‍ക്കും പ്രകടനം നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. ചന്ദ്രശേഖരന്റെയും സിപിഎം ജില്ലാകമ്മിറ്റി അംഗം ടി കെ രവിയുടെയും കൈ തല്ലിയൊടിച്ചായിരുന്നു അക്രമമെന്നും സിപിഎം ഓര്‍മിപ്പിച്ചു.

ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് ബിജെപി നടത്തിയത്. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കിനു നേരെയും മറ്റും കാഞ്ഞങ്ങാട് സിപിഎം പ്രകടനത്തിനുനേരെയും കല്ലെറിഞ്ഞു. അനാവശ്യമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അക്രമം നടത്തി ജനജീവിതം ദുരിതത്തിലാക്കിയ ബിജെപി നടപടിക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സിപിഎം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: kasaragod, Clash, CPM, BJP, Politics, Political party, Attack, Assault, Cheemeni, Cheruvathur, Harthal, cpm statement on clash between bjp

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia