city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Political Event | സിപിഎം സംസ്ഥാന സമ്മേളനത്തിൽ സാർവദേശീയ ഗാനം ആലപിച്ച് കെ വി കുഞ്ഞിരാമൻ ശ്രദ്ധനേടി; മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർ

K.V. Kunhiraman Attracts Attention by Singing International Song at CPM State Conference
Photo Credit: Facebook/Pinarayi Vijayan

● സമ്മേളനത്തിൽ 530 പ്രതിനിധികൾ പങ്കെടുത്തു
● മുഖ്യമന്ത്രി പിണറായി വിജയൻ വികസന രേഖ അവതരിപ്പിച്ചു.
● സമാപനത്തിൽ കാൽ ലക്ഷത്തോളം ചുവപ്പുസേന അംഗങ്ങൾ പങ്കെടുത്ത പരേഡ് നടന്നു.

കൊല്ലം: (KasargodVartha) സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനത്തിന്റെ സമാപന വേളയിൽ ഉദുമ മുൻ എംഎൽഎയും കാസർകോട്ടെ പ്രമുഖ നേതാവുമായ കെ വി കുഞ്ഞിരാമൻ സാർവദേശീയ ഗാനം ആലപിച്ചത് ശ്രദ്ധേയമായി. 'എഴുന്നേൽപ്പിൻ നിങ്ങൾ തനി പട്ടിണിത്തടവുകാരെ, എഴുന്നേൽപ്പിൻ മന്നിൽ കഷ്ടപ്പെടുന്നവരേ..' എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോൾ, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരടക്കമുള്ള മുഴുവൻ പ്രതിനിധികളും മുഷ്ടിചുരുട്ടി 'ഇൻക്വിലാബ്' വിളികളുമായി ഒപ്പം ചേർന്നു.

K.V. Kunhiraman Attracts Attention by Singing International Song at CPM State Conference

ഓരോ പാർടി സമ്മേളനങ്ങളും സാധാരണയായി അവസാനിക്കുന്നത് സാർവദേശീയ ഗാനം ആലപിച്ചുകൊണ്ടാണ്. 1871-ൽ പാരിസ് കമ്യൂണിലെ അംഗമായിരുന്ന യൂജിൻ പോഷ്യർ ഫ്രഞ്ച് ഭാഷയിലാണ് ഈ ഗാനം രചിച്ചത്. ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ സമ്മേളനങ്ങളിലും മറ്റ് പ്രധാന പരിപാടികളിലുമെല്ലാം ഈ ഗാനം ആവർത്തിച്ച് ആലപിക്കാറുണ്ട്. മാർക്സിസ്റ്റുകളുടെ രാഷ്ട്രീയ ലക്ഷ്യമെന്തെന്നും, അത് എങ്ങനെ, ഏത് രീതിയിൽ, ആരിലൂടെ സാധ്യമാക്കാമെന്നും ലളിതമായി ഈ ഗാനം വ്യക്തമാക്കുന്നു.

നാല് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ 486 പ്രതിനിധികളും 44 നിരീക്ഷകരുമുൾപ്പെടെ 530 പേർ പങ്കെടുത്തു. ഇതിൽ 75 പേർ വനിതകളായിരുന്നു. സമ്മേളനത്തിൽ സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ പ്രവർത്തന റിപോർട് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 'നവകേരളത്തിനുള്ള പുതുവഴികൾ' എന്ന വികസന രേഖയും അവതരിപ്പിച്ചു. എം വി ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സമ്മേളനം, 17 അംഗ സെക്രടറിയേറ്റിനെയും, 89 അംഗ കമിറ്റിയെയും പുതുതായി തിരഞ്ഞെടുത്തു. പുതിയ കമിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്. 


സിപിഎം സംസ്ഥാന സമ്മേളനത്തിന് ഉജ്വല സമാപനമാണ് കൊല്ലത്ത് നടന്നത്. ഏകദേശം കാൽ ലക്ഷത്തോളം ചുവപ്പുസേന അംഗങ്ങൾ അണിനിരന്ന പരേഡ് നഗരത്തിന് ചുവപ്പ് നിറം നൽകി. ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതു സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പിണറായി വിജയൻ, എം വി ഗോവിന്ദൻ, കെ കെ ഷൈലജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്നാട്ടിലെ മധുരയിലാണ് 24-ാം പാർട്ടി കോൺഗ്രസ് നടക്കുക.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

CPM state conference concluded with KV Kunhiraman's rendition of the Internationale, joined by leaders including Chief Minister Pinarayi Vijayan. The conference, held in Kollam, saw the re-election of MV Govindan as state secretary and featured discussions on development and future strategies. The event concluded with a massive parade and a public meeting, setting the stage for the 24th Party Congress in Madurai.

#CPM #KeralaPolitics #PinarayiVijayan #MVGovindan #CommunistParty #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia