സി പി എം സംസ്ഥാന സമ്മേളനം: കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ദീപശിഖാറാലികള്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്
Feb 6, 2018, 17:41 IST
കാസര്‍കോട്: (www.kasargodvartha.com 06.02.2018) സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന ദീപശിഖാറാലികള്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. 28 രക്തസാക്ഷി കുടീരങ്ങളില്‍ നിന്നും 38 ദീപശിഖകള്‍ സമ്മേളന നഗരിയായ തൃശൂരിലേക്ക് കൊണ്ടുപോകുന്നത് ജില്ലയില്‍ വീണ്ടും സംഘര്‍ഷത്തിന് വഴിവെക്കുമെന്നാണ് ആശങ്ക.
ഫെബ്രുവരി 16ന് രാവിലെ ഒമ്പത് മണിക്ക് തുളുനാട്ടിലെ പൈവളിഗ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ബന്തടുക്ക രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുമാണ് ദീപശിഖ റാലികള്‍ പ്രയാണം തുടങ്ങുക. ഈ റാലികള്‍ക്ക് പിന്നാലെ ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖകളും അണിചേരും. ഈ ജാഥകള്‍ പ്രയാണം നടത്തുന്നത് രാഷ്ട്രീയ സംഘര്‍ഷ മേഖലകളിലൂടെയാണ്. നേരത്തേ ബിജെപി-സിപിഎം സംഘര്‍ഷങ്ങള്‍ നടന്ന കോട്ടപ്പാറ, മാവുങ്കാല്‍, കുമ്പള, കാസര്‍കോട് എന്നീ മേഖലകളിലൂടെ ദീപശിഖ റാലികള്‍ കടന്നുപോകുന്നതാണ് സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് ആശങ്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ദീപശിഖ റാലിക്ക് വന്‍ സുരക്ഷയൊരുക്കാന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷായാത്രയുടെയും ഡിവൈഎഫ്ഐ കോട്ടപ്പാറയില്‍ നടന്ന യുവജനപ്രതിരോധത്തിന്റെയും ഭാഗമായും സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോഴും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന് സമാനമായ രീതിയില്‍ തന്നെ സിപിഎമ്മിന്റെ ദീപശിഖാ റാലിയും അക്രമത്തിന് വഴിയൊരുക്കുമെന്നാണ് സംശയിക്കുന്നത്.
ദീപശിഖറാലിക്ക് കര്‍ശന നിയന്ത്രമാണ് സിപിഎം ഏര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും അണികളുടെ വികാരം അതിരുവിട്ടേക്കുമെന്നാണ് ആശങ്ക.
പാര്‍ട്ടി പതാകകളും രക്തസാക്ഷികളുടെ ഫോട്ടോകളും പ്ലക്കാര്‍ഡും മാത്രമേ ഉപയോഗിക്കാവൂ എന്നും അത്ലറ്റുകള്‍ക്ക് പിറകിലായി ചുവപ്പ് വളണ്ടിയര്‍മാര്‍ ബൈക്കുകളിലും അതിന് പിറകിലായി ചുവന്ന മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച യുവജനങ്ങളും അണിനിരക്കും.
ബഹുജനങ്ങള്‍ വഴി നീളെ അഭിവാദ്യമര്‍പ്പിക്കും. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, District, Top-Headlines, Political party, Politics, CPM State conference; Clash threat in Kasaragod
< !- START disable copy paste -->