നേതാക്കന്മാരുടെ ഒത്താശയോടെ സി പി എം നടത്തുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം - കെ എം സി സി
അൽ ഐൻ:(www.kasargodvartha.com 10.04.2021) എതിരാളികളെ നിശബ്ദരാക്കാൻ നേതാക്കന്മാരുടെ ഒത്താശയോടെ കേരളത്തിൽ സി പി എം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായെന്ന് കെഎംസിസി അൽ ഐൻ കാസർകോട് ജില്ലാ കമിറ്റി യോഗം. പുല്ലൂർക്കരയിലെ മൻസൂറിന്റെ മരണം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും സംസ്ഥാനത്ത് നടക്കാൻ പോവുന്ന ഭരണമാറ്റം ഇത്തരം അരും കൊലകൾക്ക് അറുതിയാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അശ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഖാലിദ് പാശ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രടറി ഇഖ്‌ബാൽ പരപ്പ, അയ്യൂബ് പൂമാടം, സകരിയ തളങ്കര, യാസീൻ കല്ലാർ, അശ്‌റഫ് പെർവാടി, അബുസാലി, മുഹമ്മദ് മഖാം, നാസർ ബംബ്രാണ, ശിഹാബ് മാണിക്കോത്ത് പ്രസംഗിച്ചു. ജനറൽ സെക്രടറി നാസർ വലിയപറമ്പ് സ്വാഗതവും മുഹമ്മദ് അലി സിയാറത്തിങ്കര നന്ദിയും പറഞ്ഞു.
കണ്ണൂരിൽ കൊല്ലപ്പെട്ട മൻസൂർ, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഷോകേറ്റു മരിച്ച സിനാൻ ചാവശ്ശേരി എന്നിവർക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രാർഥനാ സദസും നടത്തി.
Keywords: News, Kasaragod, KMCC, CPM, Politics, Leader, CPM should end violent politics - KMCC
< !- START disable copy paste -->