city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടുറോഡില്‍ പന്തല്‍ കെട്ടി സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ 12 മണിക്കൂര്‍ സമരം; നഗരത്തിലെ തിരക്കേറിയ റോഡില്‍ ജനം വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 09.08.2018) നടുറോഡില്‍ പന്തല്‍ കെട്ടി സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ 12 മണിക്കൂര്‍ സമരത്തില്‍ പൊതുജനം വലഞ്ഞു. കാസര്‍കോട് നഗരത്തിലെ തിരക്കേറിയ എംജി റോഡില്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലാണ് കര്‍ഷകസംഘം കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ നടുറോഡില്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്.

റോഡരികില്‍ സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നതില്‍ കോടതി വിലക്ക് നിലനില്‍ക്കുമ്പോഴാണ് ഭരണകക്ഷിയുടെ പോഷകസംഘടന ജനങ്ങളെ വലച്ചുകൊണ്ട് റോഡില്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

നടുറോഡില്‍ പന്തല്‍ കെട്ടി സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ 12 മണിക്കൂര്‍ സമരം; നഗരത്തിലെ തിരക്കേറിയ റോഡില്‍ ജനം വലഞ്ഞു

റോഡില്‍ പന്തല്‍ കെട്ടി സമരം നടത്താന്‍ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് പോലീസും പിഡബ്ല്യൂഡി അധികൃതരും പറയുന്നത്. എന്നാല്‍ ഒരു ദിവസം മുമ്പ് പന്തല്‍ കെട്ടിയിട്ടും അത് തടയാന്‍ ശ്രമിക്കാത്ത അധികൃതരുടെ നടപടി പലരും ചോദ്യം ചെയ്തു. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ജനത്തെ വലച്ച് കൊണ്ടുള്ള ഒരു സമരവും ഞങ്ങള്‍ക്ക് വേണ്ടെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.

ഡിവൈഡറുണ്ടെങ്കിലും വിഹനത്തിരക്കേറിയ എംജി റോഡിലെ ഒരു ഭാഗം മുഴുവനും സമരക്കാര്‍ കൈയ്യടക്കിയതോടെ നഗരകേന്ദ്രത്തില്‍ ഒരു വരിയിലൂടെ മാത്രം ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടു.

സമരക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പോലീസില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് നായന്മാര്‍മൂല ദേശീയപാതയില്‍ വിവാഹത്തിരക്ക് മൂലം വാഹനങ്ങള്‍ മൂന്ന് മണിക്കൂറിലധികം സ്തംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വീട്ടുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

നടുറോഡില്‍ പന്തല്‍ കെട്ടി സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ 12 മണിക്കൂര്‍ സമരം; നഗരത്തിലെ തിരക്കേറിയ റോഡില്‍ ജനം വലഞ്ഞു

നടുറോഡില്‍ പന്തല്‍ കെട്ടി സിപിഎമ്മിന്റെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ 12 മണിക്കൂര്‍ സമരം; നഗരത്തിലെ തിരക്കേറിയ റോഡില്‍ ജനം വലഞ്ഞു

  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, CPM, Strike, Politics, case, Road, Traffic-block, Top-Headlines, CPM related Organization conducted strike in road.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia