യാത്രാദുരിതവും അശാസ്ത്രീയ നിർമാണവും: ദേശീയപാതയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം
● ഡ്രൈനേജ് സൗകര്യം ഒരുക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
● അണ്ടർപാസേജുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടു.
● മൂലക്കണ്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം മാവുങ്കാൽ ചുറ്റി സമാപിച്ചു.
● മനോജ് കാരക്കുഴി പ്രതിഷേധ പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു.
● വി.വി. തുളസി സ്വാഗതം ആശംസിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഡ്രൈനേജ് സൗകര്യം ഒരുക്കുക, യാത്രാദുരിതം അവസാനിപ്പിക്കുക, അണ്ടർപാസേജിന്റെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മൂലക്കണ്ടത്ത് നിന്ന് ആരംഭിച്ച പ്രകടനം മാവുങ്കാൽ ചുറ്റി തിരിച്ച് മൂലക്കണ്ടത്ത് സമാപിച്ചു.

പ്രതിഷേധ പൊതുയോഗത്തിൽ മനോജ് കാരക്കുഴി അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, ശിവജി വെള്ളിക്കോത്ത്, ടി.വി. പദ്മിനി എന്നിവർ സംസാരിച്ചു. അജാനൂർ ലോക്കൽ സെക്രട്ടറി വി.വി. തുളസി സ്വാഗതം പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: CPM protests Kanhangad national highway construction flaws.
#Kanhangad #NationalHighway #CPMProtest #Ajanur #Infrastructure #KeralaNews






