സി പി എം ഓഫീസ് റെയ്ഡ്; വനിതാ എ സി പിക്കെതിരെ വകുപ്പുതല അന്വേഷണം
Jan 27, 2019, 10:26 IST
തിരുവനന്തപുരം: (www.kasargodvartha.com 27.01.2019) തിരുവനന്തപുരത്ത് സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ വനിതാ എ സി പിക്കെതിരെ വകുപ്പുതല അന്വേഷണം. പാര്‍ട്ടിയെ അപമാനിക്കാന്‍ വേണ്ടി റെയ്ഡ് നടത്തിയെന്ന സി പി എമ്മിന്റെ പരാതിയിലാണ് എ സി പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഐ ജി മനോജ് എബ്രഹാം അന്വേഷണം നടത്തും. തുടര്‍ന്ന് റിപോര്‍ട്ട് സമര്‍പ്പിക്കും.
ഇക്കഴിഞ്ഞ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ചൈത്ര തെരേസയുടെ നേതൃത്വത്തില്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയത്. ഇത് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സംഭവം അന്വേഷിക്കാന്‍ കമ്മീഷണറെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. ആര്‍ ആദിത്യ ശബരിമല ഡ്യൂട്ടിയിലായതിനാലാണ് ചൈത്രയ്ക്ക് ചുമതല നല്‍കിയിരുന്നത്.
പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ തിരഞ്ഞാണ് പൊലീസ് മേട്ടുക്കടയിലെ സി പി എം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Politics, CPM, Investigation, Police, Police-raid, CPM office raid; Investigation against ACP
< !- START disable copy paste -->