city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം ലോക്കല്‍ സമ്മേളനത്തില്‍ വി എസ് പക്ഷത്തെ വെട്ടിനിരത്തി; സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ പരാജയപ്പെട്ടു

നീലേശ്വരം: (www.kasargodvartha.com 13.11.2017) സിപിഎം നീലേശ്വരം ലോക്കല്‍ സമ്മേളനത്തില്‍ വി എസ് പക്ഷത്തെ വെട്ടിനിരത്തി. ലോക്കല്‍ സെക്രട്ടറിയും മുനിസിപ്പല്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണും ഉള്‍പ്പെടെ അഞ്ചുപേരെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തുകയും ചെയ്തു. തോല്‍വി മുന്നില്‍ക്കണ്ട് വി എസ് പക്ഷത്തിന്റെ ജില്ലയിലെ അമരക്കാരന്‍ പി വി ശൈലേഷ് ബാബു ഔദ്യോഗിക പാനലില്‍ ഉണ്ടായിരുന്നുവെങ്കിലും സ്വമേധയാ ഒഴിഞ്ഞു.
ലോക്കല്‍ സെക്രട്ടറി പി കെ പ്രകാശന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി എം സന്ധ്യ, കല്ലംവള്ളി നാരായണന്‍, ഇ കെ സുനി, പി പി തമ്പാന്‍ എന്നിവരെയാണ് വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയത്.

ഔദ്യോഗിക പാനലിലുണ്ടായിരുന്ന ഇവര്‍ക്കെതിരെ മത്സരിച്ച ഡിവൈഎഫ്ഐ നേതാക്കളായ അഭിലാഷ്, വിനീഷ്, സി വി വിനോദ്, മുതിര്‍ന്ന പാര്‍ട്ടി അംഗം ചന്ദ്രന്‍ പണിക്കര്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ ദാക്ഷായണി എന്നിവരാണ് വിജയിച്ചത്. പരാജയപ്പെട്ട പി എം സന്ധ്യ കഴിഞ്ഞ ലോക്കല്‍ സമ്മേളനത്തില്‍ മത്സരിക്കുകയും വോട്ടെണ്ണലില്‍ കൃത്രിമം കാട്ടി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരെ മേല്‍ഘടകത്തിന് നല്‍കിയ പരാതിയില്‍ ചെയ്ത വോട്ടുകള്‍ വീണ്ടും പരിശോധിച്ച് സന്ധ്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

മത്സരിച്ച സിഐടിയു നേതാവ് പി എം ചന്ദ്രന്‍, ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ സിഐടിയു നേതാവ് കനകാംബരന്‍ എന്നിവരും തോറ്റു. സമ്മേളനത്തില്‍ പങ്കെടുക്കാതെ മത്സരിച്ചാണ് ദാക്ഷായണി ജയിച്ചത്. സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ തന്നെ ചിലരെ മത്സരിച്ച് തോല്‍പ്പിക്കുമെന്ന് ഔദ്യോഗിക പക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ നേതാവ് സി വി വിനോദാണ് നേതാക്കളെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

നഗരസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ വി സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ നാരായണന്‍, ഇ കെ സുനി, പി കെ പ്രകാശന്‍ ഉള്‍പ്പെടെയുള്ളവര്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നതായി അന്ന് പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നുവെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാത്തതിനെ സി വി വിനോദ് രൂക്ഷമായി വിമര്‍ശിച്ചു. 'തങ്ങള്‍ക്കിഷ്ടമില്ലാത്ത ചില നേതാക്കള്‍ സമ്മേളനത്തിലുണ്ട്, അവര്‍ക്കുള്ള മറുപടി പിന്നീട് നല്‍കാമെന്ന് ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നേതാക്കളെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയത്. സമ്മേളനത്തിന് മുന്നോടിയായി സമ്മേളന പ്രതിനിധികള്‍ക്കിടയില്‍ ചില യുവജന നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപകമായി വോട്ടുപിടുത്തവും വിഭാഗീയതയും നടന്നതായി മറുപക്ഷം ആരോപിക്കുന്നു.
പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിലെ ക്രമക്കേടും നഗരസഭാ ഭരണത്തിന്റെ പിടിപ്പുകേടും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമായെങ്കിലും ഇവയ്ക്കൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. ലോക്കല്‍ സെക്രട്ടറിയായി നഗരസഭാ കൗണ്‍സിലര്‍ ഏ വി സുരേന്ദ്രനെ തെരഞ്ഞെടുത്തു.

നീലേശ്വരം ലോക്കല്‍ സമ്മേളനത്തില്‍ വി എസ് പക്ഷത്തെ വെട്ടിനിരത്തി; സെക്രട്ടറിയുള്‍പ്പെടെ അഞ്ചുപേര്‍ പരാജയപ്പെട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, Politics, Political party, Local-conference, CPM, CPM Neeleshwaram Local conference; 5 including Secretary supports VS loss

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia