city-gold-ad-for-blogger

CPM march | സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉജ്വല തുടക്കം; മുഖ്യമന്ത്രി പതാക കൈമാറി

കുമ്പള: (www.kasargodvartha.com) സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉജ്വല തുടക്കം. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജമാഅതെ ഇസ്ലാമിയും ആര്‍ എസ് എസും തമ്മില്‍ നടത്തിയ ചര്‍ചയില്‍ ദുരൂഹതയുണ്ടെന്നും ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        
CPM march | സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉജ്വല തുടക്കം; മുഖ്യമന്ത്രി പതാക കൈമാറി

ജമാഅതെ ഇസ്ലാമി എന്ന പേര് ഉണ്ടെങ്കിലും അവര്‍ക്ക് മറ്റൊരു രൂപമുണ്ട്. ജമാഅതെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ടിയാണ് വെല്‍ഫെയര്‍ പാര്‍ടി. വെല്‍ഫെയര്‍ പാര്‍ടി മുസ്ലീം ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫെയര്‍ പാര്‍ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണ്. ചര്‍ച ജമാഅതെ ഇസ്ലാമിയുടെ ബുദ്ധിയില്‍ മാത്രം ഉദിച്ചതല്ലെന്നും കോണ്‍ഗ്രസിനും ലീഗിനും അതില്‍ പങ്കുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രസര്‍കാരിന്റെ നയങ്ങള്‍ രാജ്യത്തിനും മതനിരപേക്ഷതക്കും എതിരാണ്. ഇന്‍ഡ്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. വര്‍ഗീയത രാജ്യത്തിന് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
         
CPM march | സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉജ്വല തുടക്കം; മുഖ്യമന്ത്രി പതാക കൈമാറി

ഉദ്ഘാടന ചടങ്ങില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് കുമ്പളയിലേക്ക് ഒഴുകിയെത്തിയത്. 14 ജില്ലകളിലായി 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാര്‍ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണമാണ് ജാഥയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. സംസ്ഥാന സെക്രടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയില്‍ കേന്ദ്ര കമിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ പര്യടനം നടത്തും.
              
CPM march | സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കുമ്പളയില്‍ ഉജ്വല തുടക്കം; മുഖ്യമന്ത്രി പതാക കൈമാറി

Keywords:  Latest-News, Kerala, Kasaragod, Kumbala, Political-News, Politics, CPM, Pinarayi-Vijayan, Ministers, March, Top-Headlines, CPM march started from Kumbla.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Hub
Web Desk Hub

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia