സി പി എം നയിക്കുന്ന നഗരസഭാ ഭരണത്തിനെതിരെ ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
Oct 27, 2017, 21:51 IST
നീലേശ്വരം: (www.kasargodvartha.com 27.10.2017) സി പി എം നയിക്കുന്ന നീലേശ്വരം നഗരസഭാ ഭരണത്തിനെതിരെ ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. പേരോല്‍ ലോക്കല്‍ സമ്മേളനത്തിലാണ് നഗരസഭാ ഭരണത്തിനെതിരെ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നഗരസഭ ചെയര്മാന് പ്രൊഫ. കെ പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളന പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.
നഗരസഭ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെ അവതാളത്തിലാണെന്നും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ ആരോപിച്ചു. ബസ് സ്റ്റാന്‍ഡിനായി കരുവാച്ചേരിയില്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് അംഗങ്ങള്‍ ആരോപിച്ചു. ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ പോയത് പിടിപ്പുകേടാണെന്നും ചര്‍ച്ചയുയര്‍ന്നു. സ്ഥലം ഏറ്റെടുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞ ഭരണസമിതി സര്‍വകക്ഷി സമിതി രൂപീകരിച്ചെങ്കിലും പുതിയ ഭരണസമിതി ഇക്കാര്യത്തില്‍ ഫലപ്രദമായ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇത് ഭരണസമിതിയുടെ വീഴ്ചയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.
റെയില്‍വേ മേല്പാലത്തില് ഉള്‍പെടെ തെരുവുവിളക്കുകള്‍ കത്താത്തതും പ്രതിനിധികള്‍ ചോദ്യം ചെയ്തു. നീലേശ്വരത്ത് പൊന്‍വെളിച്ചം വിതറുമെന്ന് പ്രഖ്യാപിച്ചതല്ലാതെ തീരുമാനങ്ങള്‍ നടപ്പിലായില്ല. ഉള്ള തെരുവ് വിളക്കുകള്‍ പോലും കത്താതെയായെന്നും പ്രതിനിധികള്‍ ആരോപിച്ചു. നഗരസഭ ഭരണത്തില്‍ പാര്‍ട്ടിക്ക് ഒരു നിയന്ത്രണവും ഇല്ലേയെന്ന് പ്രതിനിധികള്‍ ചോദിച്ചു. നഗരസഭാ ചെയര്മാന് ഉള്‍പെടുന്ന ലോക്കല്‍ കമ്മിറ്റിയാണ് പേരോല്‍. ലോക്കല്‍ സെക്രട്ടറിയായി കെ പി രവീന്ദ്രനെ തന്നെ വീണ്ടും തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, CPM, Municipality, News, Politics, Local Conference.