AIIMS | കേരളത്തിലെവിടെയും എയിംസ് സ്ഥാപിക്കാമെന്നതാണ് സര്‍കാര്‍ നയമെന്ന് സിപിഎം നേതാവ്; 'കിനാലൂരില്‍ സ്ഥലം നിര്‍ദേശിച്ചത് ഉമ്മന്‍ചാണ്ടി സര്‍കാര്‍'; കള്ളക്കണ്ണീര്‍ പൊഴിക്കുന്ന ബിജെപി നേതാക്കള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടതെന്ന് കെഎ മുഹമ്മദ് ഹനീഫ്
Oct 22, 2022, 16:50 IST
കാസര്‍കോട്: (www.kasargodvartha.com) കേരളത്തിലെവിടെയും എയിംസ് സ്ഥാപിക്കാമെന്നതാണ് സര്‍കാര്‍ നയമെന്ന് സിപിഎം ജില്ലാ കമിറ്റി അംഗം കെഎ മുഹമ്മദ് ഹനീഫ്. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍കാര്‍ നിര്‍ദേശിച്ച സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കിനാലൂരിലേതെന്നും എല്‍ഡിഎഫ് സര്‍കാര്‍ മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കിനാലൂരിലേത് അനുയോജ്യമാണെങ്കില്‍ അവിടെ സ്ഥാപിക്കാം അല്ലെങ്കില്‍ കേരളത്തിലെവിടെയുമാകാം എന്നതാണ് സര്‍കാര്‍ നയമെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
സംസ്ഥാനം നല്‍കുന്ന പ്രൊപോസലിന് പകരം മറ്റൊരിടത്ത് സ്ഥലം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിന് സംസ്ഥാന സര്‍കാര്‍ വഴങ്ങേണ്ടിവരും. എയിംസ് കാസര്‍കോട് ജില്ലയ്ക്ക് വേണമെന്ന ആവശ്യവുമായി കള്ളക്കണ്ണീര്‍ പൊഴിക്കുന്ന ഇവിടുത്തെ ബിജെപി നേതാക്കള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കാസര്‍കോട്ട് തന്നെ സ്ഥലം വേണമെന്ന നിര്‍ദേശം വയ്പ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴും ശേഷം ബിജെപി നേതൃത്വത്തില്‍ തുടരുമ്പോഴും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനായി എന്തുചെയ്തുവെന്ന ചോദ്യമാണ് മുഴങ്ങേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി എയിംസിന് അനുമതി വാങ്ങിക്കേണ്ടവര്‍ മൗനം പാലിച്ച് സംസ്ഥാന സര്‍കാരിനെ പഴിക്കാനാണ് ശ്രമിക്കുന്നത്. പിറക്കുമോയെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുന്ന ഏര്‍പാടാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞ് പിറക്കുമെന്ന് ഉറപ്പുവരുത്താനായി കേന്ദ്രസര്‍കാരിലാണ് സമ്മര്‍ദം ചെലുത്തേണ്ടത്. അതിന് പകരം ചില ഉഡായിപ്പ് കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍കരിനെതിരെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനാണ് ശ്രമമെന്നും മുഹമ്മദ് ഹനീഫ് ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ് പൂര്‍ണ രൂപം:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, CPM, Congress, Oommen Chandy, Pinarayi-Vijayan, Government-of-Kerala, BJP, Hospital, AIIMS, CPM leader said that the government's policy is to set up AIIMS anywhere in Kerala. < !- START disable copy paste -->
സംസ്ഥാനം നല്‍കുന്ന പ്രൊപോസലിന് പകരം മറ്റൊരിടത്ത് സ്ഥലം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടാല്‍ അതിന് സംസ്ഥാന സര്‍കാര്‍ വഴങ്ങേണ്ടിവരും. എയിംസ് കാസര്‍കോട് ജില്ലയ്ക്ക് വേണമെന്ന ആവശ്യവുമായി കള്ളക്കണ്ണീര്‍ പൊഴിക്കുന്ന ഇവിടുത്തെ ബിജെപി നേതാക്കള്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി കാസര്‍കോട്ട് തന്നെ സ്ഥലം വേണമെന്ന നിര്‍ദേശം വയ്പ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു.
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴും ശേഷം ബിജെപി നേതൃത്വത്തില്‍ തുടരുമ്പോഴും അവരുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനായി എന്തുചെയ്തുവെന്ന ചോദ്യമാണ് മുഴങ്ങേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി എയിംസിന് അനുമതി വാങ്ങിക്കേണ്ടവര്‍ മൗനം പാലിച്ച് സംസ്ഥാന സര്‍കാരിനെ പഴിക്കാനാണ് ശ്രമിക്കുന്നത്. പിറക്കുമോയെന്ന് ഉറപ്പില്ലാത്ത കുഞ്ഞിന്റെ ജാതകം കുറിക്കുന്ന ഏര്‍പാടാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്. കുഞ്ഞ് പിറക്കുമെന്ന് ഉറപ്പുവരുത്താനായി കേന്ദ്രസര്‍കാരിലാണ് സമ്മര്‍ദം ചെലുത്തേണ്ടത്. അതിന് പകരം ചില ഉഡായിപ്പ് കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് സംസ്ഥാന സര്‍കരിനെതിരെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാനാണ് ശ്രമമെന്നും മുഹമ്മദ് ഹനീഫ് ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റ് പൂര്‍ണ രൂപം:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, CPM, Congress, Oommen Chandy, Pinarayi-Vijayan, Government-of-Kerala, BJP, Hospital, AIIMS, CPM leader said that the government's policy is to set up AIIMS anywhere in Kerala.