city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വനിതകള്‍ ഉള്‍പെടെയുള്ള പാര്‍ട്ടി അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്നദൃശ്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു; സി പി എം നേതാവിനെ ആറു മാസത്തേക്ക് പുറത്താക്കി

കുറ്റിക്കോല്‍: (www.kasargodvartha.com 06.11.2019) വനിതകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും അംഗങ്ങളും അനുഭാവികളും അടങ്ങിയ വാടസ്ആപ്പ് ഗ്രൂപ്പില്‍ സ്വന്തം നഗ്‌ന ദൃശ്യം പ്രദര്‍ശിപ്പിച്ച നേതാവിനെ സി പി എമ്മില്‍ നിന്നും ആറു മാസത്തേക്ക് പുറത്താക്കി. സി ഐ ടി യു ഡിവിഷന്‍ സെക്രട്ടറി കൂടിയായ ലോ ക്കല്‍ കമ്മിറ്റി അംഗത്തെയാണ് അടിയന്തിരമായി വിളിച്ച് ചേര്‍ത്ത ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ വെച്ച് ആറ് മാസത്തേക്ക് പുറത്താക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെയും നിയോഗിച്ചു.

തിങ്കളാഴ്ച സന്ധ്യയോടെയാണ് അനന്തശയനത്തിലുള്ള നേതാവിന്റെ പൂര്‍ണ നഗ്‌ന ദൃശ്യം പാര്‍ട്ടി അംഗങ്ങള്‍ക്ക് മേധാവിത്വമുള്ള വാടസ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. ഇയാളുടെ ശരീരത്തോട് ചേര്‍ന്ന് സ്രതീയുടേതാണെന്ന് തോന്നിക്കുന്ന ശരീരഭാഗവും അവ്യക്തമായി കാണാനുണ്ട്. ഈ ചിത്രം നേതാവിന്റെ മൊബൈലില്‍ നിന്നുതന്നെയാണ് അബദ്ധത്തില്‍ ഗ്രൂപ്പിലേക്ക് എത്തിയത്. ഇതോടെ നേതാവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ രൂക്ഷമായ ഭാഷയില്‍ ഗ്രൂപ്പില്‍ തന്നെ ഇതിനെതിരെ വിമര്‍ശിച്ചു. ഇതോടെയാണ് അടിയ ന്തിര യോഗം വിളിച്ച് ചേര്‍ക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ലോക്കല്‍ സ്വെകട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഒറ്റക്കെട്ടായി ദൃശ്യം പ്രചരിപ്പിച്ച നേതാവിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജില്ലയില്‍ തുടര്‍ച്ചയായി പാര്‍ട്ടി നേതാക്കള്‍ക്കെതി രെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത് നേതൃത്വത്തില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

വനിതകള്‍ ഉള്‍പെടെയുള്ള പാര്‍ട്ടി അംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്വന്തം നഗ്നദൃശ്യത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തു; സി പി എം നേതാവിനെ ആറു മാസത്തേക്ക് പുറത്താക്കി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, CPM, Top-Headlines, Political party, Politics, Social-Media, Cpm leader dismissed from party for posting illegal video in WhatsApp Group
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia