സിപിഎം കാസര്‍കോട് ജില്ലാ സമ്മേളന അനുബന്ധ പരിപാടികള്‍ മാറ്റിവച്ചു
Jan 15, 2022, 10:12 IST
കാസര്‍കോട്: (www.kasargodvartha.com 15.01.2022) സിപിഐഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള അനുബന്ധ പരിപാടികള്‍ മാറ്റിവച്ചു. കോവിഡ് 19ന്റെ മൂന്നാം തരംഗമായ ഒമിക്രോണ്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. 2022 ജനുവരി 21, 22, 23 തീയതികളിലായാണ് സിപിഐഎം കാസര്‍കോട് ജില്ലാസമ്മേളനം നടക്കുന്നത്.
ജനുവരി 15 ന് സുനില്‍ പി ഇളയിടം പങ്കെടുത്തുകൊണ്ട് കാഞ്ഞങ്ങാട് നടക്കുന്ന സെമിനാര്‍, ജനുവരി 16ന് കെ ടി കുഞ്ഞിക്കണ്ണന്‍, അഡ്വ. സീനത് എന്നിവര്‍ പങ്കെടുത്തുകൊണ്ട് നീലേശ്വരം പരപ്പയില്‍ നടക്കുന്ന സെമിനാര്‍, ജനുവരി 18ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പങ്കെടുത്തു കൊണ്ട് നീലേശ്വരത്ത് നടക്കുന്ന സെമിനാര്‍ എന്നിവയാണ് മാറ്റിവച്ചത്.
Keywords: Kasaragod, News, Kerala, Top-Headlines, CPM, Politics, COVID-19, Omicron, Programme, CPM Kasaragod district conference ancillary events postponed. < !- START disable copy paste -->